തിരുവനന്തപുരത്തെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ സംസ്ഥാന സഹകരണ ബാങ്ക്. സൂക്ഷിച്ച് നോക്കിയാല്‍ ധാരാളം കടന്നല്‍ കൂടുകളും കാണാം. അകലെ നിന്ന് എടുത്ത ചിത്രം. :)
തിരുവനന്തപുരത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറലുടെ കാര്യാലയം(PMG Office)
കുറച്ച് കൂടി അടുത്ത് ചെന്ന് എടുത്ത ചിത്രം.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സാന്ധ്യശോഭയില്‍ കുളിച്ച് നില്‍ക്കുന്നു.
യൂണിവേഴ്‍സിറ്റി കോളേജ്. ഒരു പെണ്‍കുട്ടി ബസ് കാത്ത് നില്‍ക്കുന്നുണ്ട്. പാവം. അവിടെ ബസ് നിര്‍ത്തില്ല എന്ന കാര്യം അറിയില്ല എന്നു തോന്നുന്നു. പഴയ കാല ചിത്രം ഇവിടെ.
യൂണിവേഴ്‍സിറ്റി കോളേജ്. ഒരു പെണ്‍കുട്ടി ബസ് കാത്ത് നില്‍ക്കുന്നുണ്ട്. പാവം. അവിടെ ബസ് നിര്‍ത്തില്ല എന്ന കാര്യം അറിയില്ല എന്നു തോന്നുന്നു. പഴയ കാല ചിത്രം ഇവിടെ.
യൂണിവേഴ്‍സിറ്റി കോളേജിന്റെ മറ്റൊരു ചിത്രം. ഇതിലെ പയ്യന്‍ ബസ് സ്റ്റോപ്പില്‍ തന്നെയാണ് നില്‍ക്കുന്നത്. മിടുക്കന്‍. പക്ഷെ പാഞ്ഞു വരുന്ന കാറിനു മുന്നില്‍ സര്‍ക്കസ് കാണിക്കുന്ന മറ്റേ പയ്യനെക്കുറിച്ച് അത് പറയാന്‍ വയ്യ.പാളയത്തെ കണ്ണിമാറ മാര്‍ക്കറ്റ്
9 comments:
കുറച്ച് കൂടി തിരുവനന്തപുരം ചിത്രങള്‍. അടുത്ത പോസ്റ്റ് മുതല്‍(ഭീഷണി!) ക്ലിക്കിയാല്‍ വലിയ ചിത്രം കിട്ടുന്ന രീതിയില്‍ എല്ലാ ചിത്രങ്ങളും ഒരുക്കാന്‍ ശ്രമിക്കുന്നതാണ്.
ദേ പിന്നെയും... സെക്രട്ടേറിയറ്റെവിടെ????
എതോ ഒരു പടം സാന്ധ്യശോഭയില്‍ കുളിച്ചു എന്നൊക്കെ എഴുതിക്കണ്ടു. പക്ഷെ ശോഭയും കുളിയും ഒന്നും ഇല്ലായിരുന്നല്ലോ..
തുടരൂ...
ഹ ഹ!! ഇത്തവണ ചിത്രങ്ങള്‍ പോലെ അടിക്കുറിപ്പുകളും കേമം... തിര്വന്തോരം മുഴുവനായിട്ടിങ്ങു പോരട്ടേ...
നന്നായിട്ടുണ്ട്, മൂര്‍ത്തിയേട്ടാ...
:)
നല്ല ചിത്രങ്ങള്‍!
(കടന്നല്‍ കൂടുകള്‍ കാണാം. പക്ഷേ കടന്നലുകളെ കാണുന്നില്ലല്ലോ! ബാങ്കിനുള്ളിലാരിക്കും, അല്ലെ?
പിന്നെ, ആ പെണ്‍കുട്ടി ബസ് കാത്തു് നിന്നതല്ല. അല്പം കഴിഞ്ഞപ്പൊ ആ കുട്ടി ഒരു ബെന്‍സ് കാറില്‍ കേറി പോകണതു് ഈ ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ടു് കണ്ടു. നെടുമ്പാശേരി ബീമാനങ്ങളാണേ സത്യം!!)
കൊള്ളാം മാഷേ... ചിത്രങ്ങളും അടിക്കുറിപ്പും കൊള്ളാം..
:)
:-)
മൂര്‍ത്തിച്ചേട്ടന്‍ ക്യാമറയുമായി, തിര്‍വോന്ത്രം മുഴുവന്‍ കറങ്ങി നടക്കുകയാണോ? എവിടെ നിന്നും കിട്ടി ഈ ഫോട്ടോ ഭ്രാന്ത്?
എന്തായാലും തകര്‍പ്പന്‍....
ആ പെണ്‍കുട്ടി ബസ് കാത്ത് നില്‍ക്കുകയാണെന്ന് പറഞ്ഞ മൂര്‍ത്തിച്ചേട്ടന് ഒരു നല്ല നമസ്കാരം (പിണറായി മട്ട്)
മൂര്‍ത്തിച്ചേട്ടാ, ഇപ്പോള്‍ തന്നെ പടങ്ങള്‍ ക്ലിക്ക് ചെയ്താല്‍ വലിയ ഇമേജ് കിട്ടുന്നുണ്ടല്ലോ..
റ്റെസ്റ്റ് ചെയ്യാനായി യൂണിവേര്‍സിറ്റി കോളേജിന്റെ ആദ്യ ചിത്രം ക്ലിക്കി നോക്കി. റ്റെസ്റ്റ് ചെയ്യാന്‍ മാത്രമാണേ....
Post a Comment