Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Friday, November 30, 2007

നിച്ച്‌ പാടണ്ടാ....

കലാ മത്സരങ്ങള്‍ക്ക് കൊണ്ടു വന്നതാണ് സുഹൃത്തിന്റെ പയ്യനെ.
അമ്മ എത്ര നോക്കിയിട്ടും അവന്‍ ഒരേ പിടിവാശി...

നിച്ച് പാടണ്ടാ‍.........

ഇവനൊന്നു കോക്രി കാണിച്ചു നോക്കി
അവനെവിടെ വഴങ്ങാന്‍...

ഇവന്റെ ഗൌരവത്തിലുള്ള നോട്ടത്തിലും അവന്‍ വീണില്ല

അവസാനം അച്ഛനും ചേച്ചിയും അമ്മയും എല്ലാവരും കൂടി പറഞ്ഞു നോക്കി...
പാടൂ..മോനേ..നല്ല കുട്ടിയല്ലേ...

അതോടെ അവന്‍ ആ പഴയ നമ്പര്‍ പുറത്തെടുത്തു....

നിച്ച് ഇന്നലെ പാടണം.....

ഞാന്‍ സ്ഥലം കാലിയാക്കി... :)

Tuesday, November 27, 2007

പത്മനാഭസ്വാമി ക്ഷേത്രം പുതിയ ചിത്രം

വഴിപോക്കന്റെ പോസ്റ്റില്‍ നിഷ്കളങ്കന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ വേണം എന്ന് പറഞ്ഞിരുന്നു. ആ വഴി പോയപ്പോള്‍ ഒന്നു ക്ലിക്കി.

ഒരല്പം ക്ലോസപ്പ്

അടുത്തൊരു കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ആനകള്‍.
പുത്തന്‍ മാളിക കൊട്ടാര മ്യൂസിയം

Thursday, November 15, 2007

കത്ത് കാത്ത് കാത്ത്


ആരെങ്കിലും വരുന്നുണ്ടോ ആവോ...

Tuesday, November 13, 2007

നഷ്ടപ്പെടുന്ന നടപ്പാതകള്‍


റോഡും ഫുട്‌പാത്തും ഒന്നായി മാറുന്ന കാലം !

Wednesday, October 31, 2007

ജനലിനപ്പുറത്ത്

ജനലിനപ്പുറത്ത്
വഴിയും
മനുഷ്യനും
ലോകവും
പച്ചപ്പും മഴയും ഉണ്ട്.
ആശ്വാസം...

Thursday, October 25, 2007

ഒരു ഫോട്ടോ...പല നോട്ടം

ഒരു ചോപ്പ് ഷര്‍ട്ട് ഇങ്ങനെ ബൈക്കോടിച്ച് വരുന്നുണ്ടല്ലോ...

നിയമം പാലിക്കുന്ന ഒരുത്തനും എതിരെ വരുന്നുണ്ട്....

ഓഹോ! വേറൊരു ചോപ്പ് ഷര്‍ട്ട്. അപ്പോ ഇരട്ടകളാണല്ലേ എതിരേ വരുന്നത്

ഒരു ഓട്ടോക്കാരനും മുന്നേ പോകുന്നുണ്ടല്ലോ......

വേറേ വണ്ടിയൊന്നും കാണുന്നില്ല..ഭാഗ്യം...പോസ്റ്റിയേക്കാം...