Friday, March 14, 2008

ഒരു വഴിക്ക് പോയപ്പോള്‍

ഒരു കറക്കം കറങ്ങി വരുന്ന വഴിയായിരുന്നു..നോക്കിയപ്പോള്‍ മുന്നില്‍ പോലീസ് ചെക്കിങ്ങ്...

തലയില്‍ ഹെല്‍മെറ്റുണ്ടെങ്കിലും കൈയില്‍ ലൈസന്‍സ് ഇല്ലായിരുന്നു...

കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു നോക്കി...

രക്ഷയില്ലെന്ന് കണ്ടപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വണ്ടി തിരിച്ചുവിട്ടു...

ഒരു സൈഡ് വഴിക്ക് പോയി വേറൊരു റോഡില്‍ ചെന്ന്‌ വലത്തോട്ട് തിരിഞ്ഞാല്‍ ചെക്കിങ്ങിനെ മറികടന്ന്‌ അതേ റോഡില്‍ എത്താം എന്ന് കണക്ക് കൂട്ടി കുണ്ടും കുഴിയുമുള്ള റോഡിലൂടെ വണ്ടി വിട്ടു...

അപ്പോഴാണ് ഈ കാഴ്ച കണ്ടത്..ഒരു അലക്കുകാര തെരു....

അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോക‍ണമെന്ന് വിചാരിച്ചിട്ട് സാധിക്കുന്നില്ല എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ഇവരുടെ കാര്യത്തിലാണ് ശരി. ഈ നടത്തം മാത്രം ബാക്കി.

വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ എന്നത് സോപ്പ് പൊടിയുടെ പരസ്യത്തില്‍ മാത്രമേയുള്ളൂ..ഇവരുടെ ജീവിതത്തില്‍ ഇല്ല..

ആ വെള്ളം കണ്ടപ്പോള്‍ എന്തോ ഒരിത്..ജനങ്ങളുടെ ആരോഗ്യവും സ്വാഹാ തന്നെ..പിന്നെ ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്ന് പറഞ്ഞ് സമാധാനിക്കാമെന്നു മാത്രം. പത്രത്തീന്നാണോന്ന് അതിനിടയില്‍ ഒരാള്‍ ചോദിച്ചു...ആണെന്നു പറഞ്ഞാലാണോ അല്ലെന്ന് പറഞ്ഞാലാണോ അലക്ക് കിട്ടുക എന്നറിയാത്തതുകൊണ്ട് ഒന്നും മിണ്ടിയില്ല. അവര്‍ക്ക് പണിയുള്ളതുകൊണ്ട് കൂടുതല്‍ ചോദിച്ചുമില്ല.

അറിയാം..... പോലീസ് കഥ നിങ്ങളാരും വിശ്വസിച്ചിട്ടില്ലെന്ന്...

ഇതാ തെളിവ്...

കൈ വിറച്ചത് ചിത്രത്തില്‍ കാണാം..ക്യാമറ കള്ളം പറയില്ലെന്ന് കേട്ടിട്ടില്ലേ? ആ പയ്യനു കൈയ്യില്‍ ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും തലയില്‍ ഹെല്‍മെറ്റ് ഇല്ലായിരുന്നു... :)

ചുറ്റിപ്പറ്റി നിന്ന സമയത്ത് ഫ്രെയിമില്‍ കിട്ടിയത്. ഗംഗാധരേട്ടന്‍ എന്നായിരിക്കാം പുള്ളിയുടെ പേരെന്ന് ഞാന്‍ വെറുതെ ഊഹിച്ചു...

ഊഹം തെറ്റിയിട്ടില്ല അല്ലേ? കുംഭകോണം എന്ന മലയാളം വാക്കും ഈ പൈപ്പ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നു. തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നിയാല്‍ പലതുണ്ട് മെച്ചം. പെറ്റിയില്‍ നിന്ന് രക്ഷപ്പെടാം..ഒരു പോസ്റ്റുമാകും.... :)

14 comments:

420 said...

ഇതും നന്നായിരിക്കുന്നു, വളരെ.
ശക്തം, സമ്പൂര്‍ണം.
:)

പിന്നെ,
ഗംഗാധരേട്ടന്‍ എന്നല്ല പുള്ളിയുടെ
പേരെങ്കിലും നമ്മള്‍ അതുതന്നെ
ഉറപ്പിക്കുന്നു.
ഒരു സുഹൃത്തിന്റെ ബൈക്കില്‍
നഗരംചുറ്റുമ്പോള്‍, എന്തെങ്കിലും
പ്രത്യേകതകളോടെ കാണുന്ന
ചിലരെ ജോണ്‍സാ.., എറപ്പായിയേട്ടാ
എന്നൊക്ക പേരിട്ട്‌ വിളിക്കാറുള്ള
കാലം ഓര്‍മവരികയുംചെയ്‌തു.
സന്തോഷം.

rajesh said...

എന്നാലും മൂര്‍ത്തിയുടെ കയ്യിലെങ്കിലും license ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു.

;-(

ശ്രീ said...

ഇഷ്ടമായി മൂര്‍ത്തിയേട്ടാ ഈ ചിത്രങ്ങളും രസകരമായ വിവരണവും. ആ അലക്കുകാരന്റെ ചിത്രം ഏറെ ചിന്തിപ്പിയ്ക്കുന്നു.
ഗംഗാധരേട്ടന് പേരിട്ട പരിപാടി രസിച്ചു. അതു പോലെയുള്ള ചില കൂസൃതികള്‍ ഞങ്ങളും കാണിയ്ക്കാ‍റൂണ്ട്.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വഴിമാറി വിട്ടാ രണ്ടുണ്ടു കാര്യം ല്ലേ

രസകരമായ വിവരണം

Rejinpadmanabhan said...

വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ എന്നത് സോപ്പ് പൊടിയുടെ പരസ്യത്തില്‍ മാത്രമേയുള്ളൂ..ഇവരുടെ ജീവിതത്തില്‍ ഇല്ല..


അത് സത്യാണ് , ഇങ്ങനൊക്കെ കാണാനും പറയാനും
തോന്നുന്നുണ്ടല്ലോ , നന്ദി.

Unknown said...

'നേരായ മാര്‍ഗ്ഗം വെടിഞ്ഞുനടക്കയി-
ല്ലാരോടുമിജ്ജനം തോല്‍ക്കയുമില്ലടോ' എന്നു് കടുമ്പിടുത്തം പിടിക്കാഞ്ഞതു് നന്നായി. പോട്ടം എടുക്കാന്‍ പറ്റീല്ലോ.

Sabu Prayar said...

വളരെ.
ശക്തം, സമ്പൂര്‍ണം.

യാരിദ്‌|~|Yarid said...

മൂര്‍ത്തി മാഷെ ഓരൊ വഴിക്കു പോകാന്‍ ഞാനിവിടെയുണ്ട്.

ഈ പയ്യന്‍ ഹെല്‍മറ്റുമില്ലായിരുന്നു. ലൈസന്‍സുമില്ലായിരുന്നു. മൂര്‍ത്തി മാഷിനു ഇതു രണ്ടും, കൂടാതെ വണ്ടിയുടെ ബുക്കും പേപ്പറും ഇല്ലായിരുന്നു എന്നുമറിഞ്ഞു..

പോലീസിനെ കണ്ടാല്‍ കൂളായി വണ്ടി ഓടിച്ചു പോകണം സാറ്..

CHANTHU said...

ശരിക്കും നിങ്ങളാണ്‌ വഴിപോക്കന്‍.
നന്നായി. എല്ലാം.

ശ്രീവല്ലഭന്‍. said...

ഗംഗാധരേട്ടന്റ്റെ ഫോട്ടോയും, അലക്കുകാരന്റെ ഫോട്ടോയും വളരെ ഇഷ്ടപ്പെട്ടു.:-)

വേണു venu said...

അലക്കിയെടുത്ത പോസ്റ്റു തന്നെ.
രസകരമായ വിവരണം.:)

ദിലീപ് വിശ്വനാഥ് said...

അപ്പൊ പൊലീസിനെ വെട്ടിച്ച് നടക്കുകയാണല്ലേ?
പടങ്ങള്‍ ഉഷാറായിട്ടുണ്ട്.

തോന്ന്യാസി said...

ആഹാ, അന്നെന്നെ വെട്ടിച്ച് കടന്നുകളഞ്ഞവന്‍ മൂര്‍ത്തിയാണെന്ന് പി.സി.പറഞ്ഞപ്പോ ഏതെങ്കിലും അമ്പലത്തിലേക്കായിരിക്കും ,ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നൊക്കെ കരുതി ചേസ് ചെയ്യാതിരുന്നതാ
ഇപ്പോ ഇവിടെ പോലീസിന്റെ പടമിട്ടുകളിക്കുന്നോ

പിന്നെ, ആ വെണ്മയുടെ പേരില്‍ തത്കാലം വെറുതെ വിടുന്നു......

ഇനിയും ആവര്‍ത്തിച്ചാല്‍........

എന്ന് സ്വന്തം

തോന്ന്യാസി ഐ.പി.എസ്

ഭൂമിപുത്രി said...

വഴിമാറിസഞ്ചരിയ്ക്കുന്നവരാണ്‍
പുതുവഴികള്‍ തുറക്കുന്നതെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?