Tuesday, March 11, 2008

ജനകോടികളുടെ വിശ്വസ്ത ക്ഷേത്രം

മത്സരങ്ങളുടെ കാലമാണിത്...

ഗോമ്പറ്റീഷന്‍ കൂടുന്നതിനനുസരിച്ച് പേരിനു മുന്നില്‍ ശ്രീയുടെ എണ്ണം കൂടുന്നത് നാം കാണുന്നുണ്ട്....

ഇപ്പോള്‍ വന്നു വന്ന് അമ്പലങ്ങള്‍ക്കും നിന്നു പിഴക്കണമെങ്കില്‍ പരസ്യവാചകങ്ങള്‍ കൂടിയേ തീരൂ എന്നായിരിക്കുന്നു...

കാലം പോയ പോക്കേയ്...ഭക്തി വ്യവസായമായാല്‍ ഇങ്ങനെ ഇരിക്കും...


വെള്ളയമ്പലം ജംഗ്‌ഷനില്‍ കണ്ട ഒരു ആര്‍ച്ച്....

സത്യത്തിന് സാക്ഷിയായ ക്ഷേത്രം എന്ന വാചകം കണ്ട് ചിരിക്കാതിരിക്കാനായില്ല...

ജനകോടികളുടെ വിശ്വസ്ത ക്ഷേത്രം എന്നൊരു പരസ്യം കേള്‍ക്കേണ്ടി വരുമോ?

26 comments:

കുഞ്ഞന്‍ said...

അപ്പോള്‍ അസത്യമുള്ള ക്ഷേത്രങ്ങളും ഉണ്ടോ?

കലികാലം.. ശിവ ശിവ..!

സി. കെ. ബാബു said...

pure mathematics apply ചെയ്തു്‍ രണ്ടു് ക്ഷേത്രത്തെ‍ ഒന്നാക്കി, തൂക്കിയെടുത്തു് ബ്രാക്കറ്റിനു് പുറത്തിട്ടാല്‍, 'സത്യത്തിനു് സാക്ഷിയായ കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം' എന്നാക്കാം. പക്ഷേ അപ്പോള്‍ സത്യത്തിനു് സാക്ഷിയാവുന്നതു് കരിയാണെന്നോ, അല്ലെങ്കില്‍, ശ്രീ ചാമുണ്ഡി ആദ്യം കരിക്കകത്തും, പിന്നെ മാത്രമാണു് ക്ഷേത്രത്തിനകത്തും എന്നോ ഒക്കെ നിഗൂഢാര്‍ത്ഥങ്ങള്‍ ആരോപിക്കപ്പെടാം. അതു് logically അത്ര എളുപ്പം നിഷേധിക്കാനുമാവില്ല. കരിങ്കാലികളും കറുത്തവര്‍ഗ്ഗക്കാരും എല്ലാം കൂടി സാക്ഷാല്‍ കരിക്കു് ഒരു അനാശാസ്യപൈശാചികത നല്‍കിയിട്ടുള്ളതിനാല്‍ അങ്ങനെ പേരുള്ള ഒരു ക്ഷേത്രം വിശ്വാസികള്‍ക്കു് പിശാചിനു് കുരിശുപോലെ ആയിരിക്കും. അവര്‍ അകന്നുനില്‍ക്കും. അതല്ലല്ലോ നമ്മുടെ ലക്‍ഷ്യം. അതുകൊണ്ടു് പോണോടത്തോളം ഇങ്ങനെതന്നെ അങ്ങു് പോട്ടെ. അതു് അധികം കുത്തിപ്പൊക്കണ്ട!

ഒരു “ദേശാഭിമാനി” said...

സ്റ്റാറും സൂപ്പര്‍സ്റ്റാ‍റുമെല്ലാം ഇവരിലുമുണ്ട്........അതനുസരിച്ചു പരസ്യം കൂടും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പൊങ്കാല അടുപ്പുകള്‍ക്ക് മീതെ ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുന്നതിലേക്ക് ആരാധനാശൈലികളും പരിഷ്കരിച്ചില്ലേ . കാലോചിതമായ മാറ്റങ്ങള്‍ എല്ലാറ്റിനും വേണമല്ലോ .

കിനാവ് said...

916 തന്നെയാണോ ആവോ? മാറ്റ് ഉരച്ചുനോക്ക്യാ ദൈവദോഷാവും ചെയ്യും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കാലം പോയ പോക്കെ..
വന്ന് വന്ന് ഭക്തിയും ഉരച്ചുനോക്കി പ്യുവറാണോന്ന് നോക്കാനായിരികും ഇങ്ങനെ ഒരു ലേബല്‍.

വാല്‍മീകി said...

കഷ്ടം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെന്നെ. എന്താന്നോ കഷ്ടം തന്നെ എന്നു.

ശ്രീവല്ലഭന്‍ said...

ആര്‍ക്കോ സംശയം തോന്നിയിട്ടുന്ടാകണം!

Gopan (ഗോപന്‍) said...

:)

ശ്രീ said...

കലികാലം തന്നെ
;)

Rejin padmanabhan said...

മൂര്‍ത്തിമാഷെ ഇന്നത്തെക്കാലത്ത് പ്രചരണമില്ലാത്ത
ഏന്ത് ഭക്തിയാണുള്ളതു ?
ഒന്നുകില്‍ യുക്തിവാദിയാവുക , അല്ലെങ്കില്‍ തനി അന്ധ്വിശ്വാസി ഇതിനിടക്ക് ഒരാള്‍ക്ക് നിന്ന് പിഴക്കുക
ദുഷ്കരം എന്നേ പറയാനുള്ളൂ.

വഴി പോക്കന്‍.. said...

ചുമ്മാ‍ കൊടുക്കട്ടെ മാഷെ, ഉത്സവത്തിനും ആറാട്ടിനും,നേര്‍ച്ഛക്കും, പള്ളി പെരുന്നാളിനും അവധികൊടുക്കുന്ന നാടാ ഇതു..പരസ്യം കൊടൂത്തില്ലേല്‍ ആളു കുറഞ്ഞാലൊ? അതു വഴി നേര്‍ച്ചപണവും കുറഞ്ഞാലൊ??

Vanaja said...

ടണ്‍ കണക്കിന് നോട്ടുകെട്ടുകളും കിലോ കണക്കിണ് സ്വര്‍ണ്ണവും എവിടെ കൊണ്ടു തട്ടണമെന്നറിയാതെ ഭക്തര്‍ നെട്ടോട്ടമോടുകയല്ലേ. അല്ല,തിരുപ്പതിക്കും ഗുരുവായൂരിനും മാത്രമേ ഇതൊക്കെ പാടൊള്ളോ? ഈ പാവം ക്ഷേത്രങ്ങളും രക്ഷപെട്ടു പോട്ടെന്നേ..

Rajeeve Chelanat said...

ശ്രീവല്ലഭന്റെ കമന്റ് ഇഷ്ടപ്പെട്ടു. പോസ്റ്റിലെ നര്‍മ്മവും

തോന്ന്യാസി said...

എന്തിനാ മാഷേ ഇതൊക്കെ കാണുമ്പോ കലിതുള്ളുന്നത്

കെടക്കട്ടെ ദൈവങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങ്

സ്നേഹപൂര്‍വം

സത്യസന്ധനായ ശ്രീ തോന്ന്യാസി

വഴി പോക്കന്‍.. said...

മുര്‍ത്തി മാഷെ ഒന്നു കോണ്ടാക്റ്റ് ചെയാനെന്താ ഒരു വഴി. ഇമെയില്‍ വിലാ‍സമൊ, ഫോണ് നമ്പരൊ എന്തെങ്കിലുമുണ്ടൊ??

mayavi said...

ചുളുവിലങ്ങനെ ക്ഷേത്രത്തിന്‌ ഇന്റര്നെറ്റ് വഴി പരസ്യവുമായി.......ഹ ഹഹ ഇനി ഭക്തര്‍ക്ക് അങ്ങോട്ടോടിയാല്‍ മതിയല്ലൊ.ചില പരസ്യങ്ങളില്‍ അക്ഷരം തലതിരിച്ചിട്ടിരിക്കുന്നതൊക്കെ കാണാം, അത് പോലെങ്ങാനാവും , എന്തായാലും ബോര്‍ഡ് ഡിസൈന്‍ ചെയ്തവന്തെ ബുദ്ധി ലക്ഷ്യം കണ്ടു.

സൂരജ് :: suraj said...

ഈ ക്ഷേത്രത്തിലല്ലേ ദര്‍ശനത്തിന്റെ ടൈം കഴിഞ്ഞ് ചെല്ലുന്ന കാശുള്ള ഭക്തര്‍ക്ക് കാശുകൊടുത്ത് നടതുറന്ന് ദേവിയെ ദര്‍ശിക്കാനുള്ള സൌകര്യമുള്ളത് ? (അമ്മ പറഞ്ഞുള്ള അറിവാണ്)

ഏത് സത്യത്തിനാണാവോ ഇവിടം സാക്ഷിയായത് ?!

വഴി പോക്കന്‍.. said...

ഓഹൊ അങ്ങനെയുമൊന്നുണ്ടായിരുന്ന്നൊ. അതിപ്പോഴാ അറിയുന്നെ..:(

കാട്ടുപൂച്ച said...

ശിവ ശിവ ഭണ്ഡാരപ്പെട്ടി നിറയണമെങ്കില് ശ്ശ് ബുദ്ധിമുട്ടുള്ള കാര്യാ !
കൊട്ടിനും പാട്ടിനും എന്താ ചിലവ്? കമാനം ഉയർത്താതെ കുമ്പ ഉയരുമോ!

എതിരന്‍ കതിരവന്‍ said...

ചക്കുളത്തു കാവിന്റേയും മള്ളിയൂരമ്പലത്തിന്റേയും കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ കവലകള്‍ തോറും കാണുന്ന നമ്മള്‍ക്ക് ഇതെന്തു പുതുമ? സ്ത്രീകള്‍ക്കു പറ്റിയതെന്ന മാതിരുയുള്ള ചക്കുളത്തു കാവു പരസ്യം കണ്ടാല്‍ ഏതോ ഹോസ്പിറ്റല്‍ പരസ്യ്മാണെന്നേ തോന്നൂ. വിവാദങ്ങളിലൂടെ ആള്‍ക്കാരെ ത്രസിപ്പിച്ചു നിറുത്തുന്ന ഗുരുവായൂരമ്പലമാണ് മാര്‍കെറ്റിങ് തന്ത്രത്തിന്റെ ഉദാത്ത മാതൃക.

ഉടന്‍ വന്നേക്കാവുന്ന പരസ്യം:
സിനിമാതാരം: വൈകിട്ടെന്താ പരിപാടി?*****അമ്പലത്തില്‍ പോവുകയല്ലെ?

നമ്മള്‍ തീര്‍ച്ചയായും ഇതില്‍ വീഴും.

അപ്പു said...

ശ്രീവല്ലഭവന്‍ പറഞ്ഞതുപോലെ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതുമാറ്റാനാവും.

ഇന്നലെ യു.എ.ഇ യിലെ ഒരു മലയാളം റേഡിയോ ചാനലിന്റെ വാര്‍ത്താപ്രക്ഷേപണത്തിലെ ഒരു പ്രധാനവാര്‍ത്ത ഇങ്ങനെയായിരുന്നു “എസ്.എസ്.എല്‍.സി മലയാളം പരീക്ഷ കഴിഞ്ഞു. വിശ്വാസികള്‍ക്ക് ആശ്വാസം”... ഏതു വിശ്വാസി, വിദ്യാര്‍ത്ഥി എന്നത് തെറ്റായി വായിച്ചതാവും എന്നു കരുതിയിരുന്നപ്പോള്‍ വീണ്ടും അതാ വാര്‍ത്തകളുടെ അവസാനം പ്രധാനവാര്‍ത്തകള്‍ വായിച്ചപ്പോള്‍ “വിശ്വാസി” വീണ്ടും വന്നിരിക്കുന്നു. ആവോ?

മൂര്‍ത്തി said...

പ്രിയ കുഞ്ഞന്‍, സി.കെ.ബാബു, ഒരു ദേശാഭിമാനി, സുകുമാരേട്ടാ, കിനാവ്, മിന്നാമിനുങ്ങുകള്‍/സജി,വാല്‍മീകി, പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീവല്ലഭന്‍, ഗോപന്‍, ശ്രീ, രെജിന്‍ പത്മനാഭന്‍, വഴി പോക്കന്‍, വനജ, രാജീവ് ചേലനാട്ട്, തോന്ന്യാസി, വീണ്ടും വഴിപോക്കന്‍ :), മായാവി, സൂരജ്, വീണ്ടുമൊരു വഴിപോക്കന്‍ :) :), കാട്ടുപൂച്ച, എതിരന്‍ കതിരവന്‍(ഞാന്‍ എതിരവന്‍ എന്നാണ് പലപ്പോഴും എഴുതിയിരുന്നത്),അപ്പു...പിന്നെ സന്ദര്‍ശിച്ച എല്ലാ‍വര്‍ക്കും നന്ദി..

pusthaka puzhu said...

rasakaramaaya vivaraNam
øصøÎÞÏ ÕßÕøâ

pusthaka puzhu said...

രസകരമായ വിവരണംപുസ്തക പുഴു