Wednesday, August 20, 2008

അനന്തപുരി ചിത്രങ്ങള്‍ 4

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...സൂരജ് ഇവിടെയെങ്ങാനുമുണ്ടോ ആവോ?
ഇവിടെ കിട്ടാത്തത് പിന്നെവിടെ കിട്ടാന്‍? ആസ്പത്രിക്കു സമീപത്തെ ദൃശ്യം.
മാസ്കറ്റ് ഹോട്ടല്‍
മാസ്കറ്റ് ഹോട്ടലിലെ കണ്‍‌വെന്‍ഷന്‍ സെന്റര്‍
മറ്റൊരു ഗേറ്റ്

16 comments:

മൂര്‍ത്തി said...

തിരുവനന്തപുരം ചിത്രങ്ങള്‍..മാസ്കറ്റ് ഹോട്ടലിന്റെ പേര് മസ്കറ്റ് എന്നോ മാസ്കോട്ട് എന്നോ ആക്കുന്നതില്‍ വിരോധമില്ല. :)

അനോണി മാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രയാസി said...

:)
avasanapadam kidu..

ഡാലി said...

ഈ കൊത്തുപൊറോട്ട എന്ന് പറഞ്ഞാല്‍ എന്താണ് സാധനം?

നവരുചിയന്‍ said...

ഈ ചിക്കന്‍ പാര്‍ട്സ് എന്ന് പറഞ്ഞാല്‍ എന്താ സാധനം ???? എനിക്ക് എന്തായാലും ആ മെനുവിന്‍റെ ഫോട്ടോ ആണ് ഇഷ്ടപെട്ടത് ....

മൂര്‍ത്തി said...

പൊറോട്ട പീസ് പീസ് ആക്കി ഇത്തിരി ചിക്കന്‍ പീസുമൊക്കെ ഇട്ട് ദോശക്കല്ലില്‍ ഇട്ട് രണ്ട് കയ്യിലും ചട്ടുകമെടുത്ത് പോറോട്ടയെയും ചിക്കന്‍ പീസുകളെയും കൊത്തിനുറുക്കി ഒരു പരുവമാക്കി തരുന്ന സംഭവമാണ് കൊത്തു പൊറോട്ട..

തിരുപ്പൂരില്‍ രസകരമായ ഒരു കാര്യമുണ്ട്. ഹോട്ടലില്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്തവര്‍ സാധനം മുന്നിലെത്തിയാലും വെയിറ്റ് ചെയ്യും. ഒരു പയ്യന്‍ അകത്തു നിന്ന് വന്ന് പൊറോട്ടയെടുത്ത് രണ്ട് കൈകൊണ്ടും പീസ് പീസാക്കി ഇട്ടുകൊടുക്കും. എന്നിട്ടേ ആളുകള്‍ കഴിക്കാന്‍ തുടങ്ങൂ. നമ്മളാണെങ്കില്‍ ആ പയ്യനെക്കൊണ്ട് പൊറോട്ട തൊടീക്കില്ല. വേണ്ട തമ്പീ എന്ന് പറഞ്ഞ് അവനെ ഓടിക്കും..

സി. കെ. ബാബു said...

ഒരു കൊത്തിപ്പറിച്ച നെയ് റോസ്റ്റ് പോരട്ടെ! ഇവടെ ഈ കെഴക്കു് പടിഞ്ഞാറേ മൂലേലെ ഒരു കാലൊടിഞ്ഞ മേശേലേക്കു്. :)

ശ്രീവല്ലഭന്‍. said...

ഒരു കൊത്തുചിക്കനും പോരട്ടെ. മിനക്കെടാന്‍ വയ്യ. :-)

അനില്‍@ബ്ലോഗ് said...

നല്ല ഫോട്ടോകള്‍.
പിന്നെ ഇവിടെ ഞങ്ങള്‍ പൊറോട്ട ആദ്യം തന്നെ വലിച്ചു കീറി ഇട്ടശേഷമാണു തീറ്റ് തുടങ്ങുക.

അത്ക്കന്‍ said...

good fotos

സനാതനന്‍ said...

പ്രിയപ്പെട്ട മൂർത്തി,
മെഡിക്കൽ കോളേജിന് മുന്നിൽ അതിരാവിലെ (അഞ്ച്-അഞ്ചര)പോയാൽ മറ്റൊരു ഫോട്ടോ കിട്ടും,മെഡിക്കൽ കോളെജ് എന്ന് കേൾക്കുമ്പോൾ തന്നെ എന്റെ മനസിൽ തെളിയുന്ന ഒരു ചിത്രം,അതിന് മുന്നിലെ പ്രധാന റോഡിനരികിൽ സ്ത്രീകൾ കൊണ്ട് വന്ന് വിൽക്കാൻ വയ്ക്കുന്ന അപ്പം,ദോശ,പുട്ട്,ഇടിയപ്പം അങ്ങനെ കുറേ പ്രഭാതഭക്ഷണം,വില കുറവാണ്,അതുകൊണ്ട് തന്നെ വാങ്ങാനെത്തുന്നവരുടെ നല്ല തിരക്കും... ഇടയ്ക്ക് പലപ്പോഴായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോഴൊക്കെ അതായിരുന്നു ആശ്രയം...പൊടിയും പുകയുമൊക്കെപുരണ്ട് ആരോഗ്യത്തിന് ഹാനികരം ആയ ഭക്ഷണ സാധനങ്ങൾ...പക്ഷേ വിശപ്പിനും പോക്കറ്റിനും ആശ്വാസം..
ആ രംഗത്തിന്റെ ഫോട്ടോ ഒന്ന് കൊടുക്കാമോ

മൂര്‍ത്തി said...

നോക്കാം സനാതന്‍...ഈയാഴ്ച പറ്റിയാല്‍..

നചികേതസ്സ് said...

)-

ബൈജു (Baiju) said...

മാഷേ, ചിത്രങ്ങള്‍ കലക്കന്‍. മെനുകാട്ടി കൊതിപ്പിച്ചു.

ആശംസകള്‍...

ലതി said...

തിരുവനന്തപുരം
ചിത്രങ്ങളിലൂടെ
കൂടുതല്‍
മനോഹരമായിരിക്കുന്നു.
ഞാന്‍
ഇന്നലെ
വന്നിട്ട്
ഇന്നാ
പോന്നത്.
ഇപ്പൊ

ചിത്രങ്ങള്‍!!
ആഹാ!!!

Kaippally കൈപ്പള്ളി said...

Mascot = മാസ്കോട്ട്

:)