Sunday, December 23, 2007

ക്രിസ്തുമസ് ആശംസകള്‍



എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.....

Tuesday, December 18, 2007

ബീമാപള്ളി


കല്ലടി മസ്താന്റെ കബറിടം


ബീമാപള്ളി

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഇത് ഒരു ദര്‍ഗ കൂടിയാണ്. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വ സിദ്ധികളുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാ ബീവി(സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്.

വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, 132 അടി ഉയരമുള്ള മീനാരങ്ങളുമുള്ള Indo-Saracen ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. 18 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ശ്രീ. ഗോപാലകൃഷ്ണന്‍ എന്ന ശില്പി ആണ് പള്ളി ഡിസൈന്‍ ചെയ്തത്. 3000 ആളുകള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ട്.

ഇവിടെ പ്രാര്‍ത്ഥനാലയത്തിനു പുറമെ ബീമാ ബീവിയുടേയും അവരുടെ മകനായ സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍(റ)യുടെയും കല്ലടി മസ്താന്‍(റ)ന്റെയും കബറിടങ്ങളുണ്ട്. ബീമാപള്ളി ദര്‍ഗാഷെറീഫിന്റെ വളപ്പില്‍ തന്നെ ഒരു മരുന്നു കിണറുമുണ്ട്.

(വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഹിന്ദു ദിനപ്പത്രം, ബീമാപള്ളി ചരിത്രം എന്ന പുസ്തകം)

Sunday, December 16, 2007

കുട്ടിത്തം

കാലമെത്ര മാറിയെന്നു പറഞ്ഞാലും...
ടെക്നോളജി എത്ര വികസിച്ചെന്നു പറഞ്ഞാലും...
കുട്ടി കുട്ടി തന്നെ...

Thursday, December 13, 2007

വേളിയിലെ ശില്പങ്ങള്‍


വേളി - കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി.

അഷ്ടമുടി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടല്‍ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണല്‍ത്തിട്ട കായലിനെയും കടലിനെയും വേര്‍തിരിക്കുന്നു. വേളി-ആ‍ക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടല്‍ത്തീരം വേളിയുടെ അടുത്താണ്. 18 ഏക്കര്‍ വിസ്തൃതിയുള്ള വേളി ടൂറിസ്റ്റ് ഗ്രാമത്തില്‍ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്, ജല-കായിക വിനോദങ്ങള്‍, ഒരു ഉല്ലാസ പാര്‍ക്ക്, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, ശംഖുമുഖം കടല്‍ത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പാലം എന്നിവ ഉണ്ട്. പാര്‍ക്കില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദര്‍ശന സമയം രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ആണ്.

തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് 8 കിലോമീറ്ററും, അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് വേളി.

(വിവരങ്ങള്‍ വിക്കിപീ‍ഡിയയില്‍ നിന്ന്. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലിയ ചിത്രങ്ങള്‍ കിട്ടും. അടിക്കുറപ്പില്ലാതെ എന്ന പോസ്റ്റില്‍ പൊഴിയുടെ ചിത്രം ഇട്ടിരുന്നു.


Tuesday, December 11, 2007

അടിക്കുറിപ്പില്ലാതെ....





നിഴല്‍ച്ചിത്രങ്ങള്‍ എന്നു വിളിക്കാമോ എന്നറിയില്ല.

Monday, December 10, 2007

ജലകന്യക




പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് ശംഖുമുഖം ബീച്ചിലെ ജലകന്യക രൂപകല്പന ചെയ്തത്. 105 അടി നീളമുണ്ട് കോണ്‍‌ക്രീറ്റില്‍ നിര്‍മ്മിച്ച ജലകന്യകക്ക്. അവിടത്തെ ഭൂമിയുടേയും കടലിന്റേയും അനുപാതം കണക്കിലെടുത്താണ് ഈ ശില്പം നിര്‍മ്മിച്ചതെന്ന്‌ അദ്ദേഹം പറയുന്നു.
“Just as a massive statue would be absolutely out of place in a drawing room, a small sculpture would be inconspicuous in the settings of the beach or a dam or a park“

Saturday, December 8, 2007

പത്മതീര്‍ത്ഥക്കുളം, മേത്തന്‍ മണി

പത്മതീര്‍ത്ഥക്കുളം.
ഒരു ക്ലോസ്-അപ്പ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേത്തന്‍ മണി. ഫോട്ടോക്ക് ഒരു ചെറിയ ചെരിവ് വന്നിട്ടുണ്ട്.
മറ്റൊരു വ്യൂ
ശ്രീമൂലം തിരുനാള്‍ ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ഇന്റ്സ്റ്റിട്യൂട്ട് (എസ്.എം.എസ്.എം ഇന്റ്സ്റ്റിട്യൂട്ട്). പഴയ സെക്രട്ടറിയറ്റിനു പിന്നില്‍. ഇവിടെ കേരള സര്‍ക്കാര്‍ കര കൌശല വസ്തുക്കളും ചിത്രങ്ങളുമൊക്കെ വില്‍ക്കുന്നു.

Thursday, December 6, 2007

അനന്തപുരി ചിത്രങ്ങള്‍

തിരുവനന്തപുരത്തെ പഴയ സെക്രട്ടറിയറ്റ്. ഇതിന്റെ പഴയകാല ഫോട്ടോ ഇവിടെ
വേലുത്തമ്പി ദളവയുടെ പ്രതിമ
പഴയ സെക്രട്ടറിയറ്റിന്റെ അനക്സ് കെട്ടിടം
കേരള യൂണിവേര്‍സിറ്റി കാര്യാലയം. അതിന്റെ ചരിത്രം ഇവിടെ
മറ്റൊരു വ്യൂ..
കുമാരനാശാന്റെ പ്രതിമ

Wednesday, December 5, 2007

പ്രതിമകള്‍!

തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ സര്‍ ടി. മാധവ റാവുവിന്റെ പ്രതിമ. തിരുവനന്തപുരം സ്റ്റാച്യു ജംഗ്‌ഷനില്‍
ഫൈന്‍ ആര്‍ട്ട്സ് കോളേജ് വളപ്പില്‍
മഴയും വെയിലുമേറ്റ് ഒരു പാവം അമ്മാവന്‍

Tuesday, December 4, 2007

രം‌പുന്തനവരുതി ചിത്രങ്ങള്‍

തിരുവനന്തപുരത്തെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ സംസ്ഥാന സഹകരണ ബാങ്ക്. സൂക്ഷിച്ച് നോക്കിയാല്‍ ധാരാളം കടന്നല്‍ കൂടുകളും കാണാം. അകലെ നിന്ന് എടുത്ത ചിത്രം. :)

തിരുവനന്തപുരത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറലുടെ കാര്യാലയം(PMG Office)

കുറച്ച് കൂടി അടുത്ത് ചെന്ന് എടുത്ത ചിത്രം.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സാന്ധ്യശോഭയില്‍ കുളിച്ച് നില്‍ക്കുന്നു.
യൂണിവേഴ്‍സിറ്റി കോളേജ്. ഒരു പെണ്‍‌കുട്ടി ബസ് കാത്ത് നില്‍ക്കുന്നുണ്ട്. പാവം. അവിടെ ബസ് നിര്‍ത്തില്ല എന്ന കാര്യം അറിയില്ല എന്നു തോന്നുന്നു. പഴയ കാല ചിത്രം ഇവിടെ.
യൂണിവേഴ്‍സിറ്റി കോളേജിന്റെ മറ്റൊരു ചിത്രം. ഇതിലെ പയ്യന്‍ ബസ് സ്റ്റോപ്പില്‍ തന്നെയാണ് നില്‍ക്കുന്നത്. മിടുക്കന്‍. പക്ഷെ പാഞ്ഞു വരുന്ന കാറിനു മുന്നില്‍ സര്‍ക്കസ് കാണിക്കുന്ന മറ്റേ പയ്യനെക്കുറിച്ച് അത് പറയാന്‍ വയ്യ.പാളയത്തെ കണ്ണിമാറ മാര്‍ക്കറ്റ്

Sunday, December 2, 2007

തിരുവനന്തപുരം ചില ചിത്രങ്ങള്‍

തിരുവനന്തപുരം വി.ജെ.ടി.ഹാള്‍. പരസ്യപ്പലകകളും വൃക്ഷങ്ങളും മൊത്തം വ്യൂ കിട്ടുന്നതില്‍ തടസ്സമുണ്ടാക്കുന്നു. വി.ജെ.ടി ഹാളിന്റെ പഴയകാല ചിത്രം ഇവിടെ.
വി.ജെ.ടി.ഹാള്‍ മറ്റൊരു ആംഗിള്‍
തിരുവനന്തപുരം പബ്ലിക് ലൈബ്രറി. പഴയകാല ചിത്രം ഇവിടെ.
ലൈബ്രറിക്കു മുന്നിലെ മഹാകവി ഉള്ളൂരിന്റെ പ്രതിമ
തിരുവനനതപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജ്. ഇതിന്റെ പഴയകാല ചിത്രം ഇവിടെ.
ഫൈന്‍ ആര്‍ട്ട്സ് കോളേജിന്റെ മറ്റൊരു ചിത്രം
തിരുവനന്തപുരത്തെ പാളയത്തെ മുസ്ലീം ക്രിസ്ത്യന്‍ പള്ളികളുടെ മുകള്‍ഭാഗത്തിന്റെ ഒരു ചിത്രം. മുസ്ലീം പള്ളിക്ക് തൊട്ടടുത്ത് ഒരു ക്ഷേത്രവും, പിന്നില്‍ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയവും ഉണ്ട്.