Thursday, December 13, 2007

വേളിയിലെ ശില്പങ്ങള്‍


വേളി - കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി.

അഷ്ടമുടി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടല്‍ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണല്‍ത്തിട്ട കായലിനെയും കടലിനെയും വേര്‍തിരിക്കുന്നു. വേളി-ആ‍ക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടല്‍ത്തീരം വേളിയുടെ അടുത്താണ്. 18 ഏക്കര്‍ വിസ്തൃതിയുള്ള വേളി ടൂറിസ്റ്റ് ഗ്രാമത്തില്‍ കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്, ജല-കായിക വിനോദങ്ങള്‍, ഒരു ഉല്ലാസ പാര്‍ക്ക്, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, ശംഖുമുഖം കടല്‍ത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പാലം എന്നിവ ഉണ്ട്. പാര്‍ക്കില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദര്‍ശന സമയം രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ആണ്.

തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് 8 കിലോമീറ്ററും, അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് വേളി.

(വിവരങ്ങള്‍ വിക്കിപീ‍ഡിയയില്‍ നിന്ന്. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലിയ ചിത്രങ്ങള്‍ കിട്ടും. അടിക്കുറപ്പില്ലാതെ എന്ന പോസ്റ്റില്‍ പൊഴിയുടെ ചിത്രം ഇട്ടിരുന്നു.


14 comments:

മൂര്‍ത്തി said...

വേളിയിലെ ശില്പങ്ങളുടെ ചില ചിത്രങ്ങള്‍.

Dileep said...

വേളി അഷ്ടമുടി കായലിന്റ്റെ തീരത്ത് അല്ല. വേളി കായല്‍ വേറെ അല്ലെ?

നാടോടി said...

നല്ല പടവും
വിവരണവും
ഞാന്‍ തിരുവനന്ത പുരത്തുവരുമ്പോഴോക്കെ പോയികാണാറുണ്ട്.
ഞാന്‍ കണ്ട നല്ല സ്ഥലങ്ങളിലൊന്ന്
കാണേണ്ട സ്ഥലം

സിമി said...

മൂര്‍ത്തി, ഈ ചിത്രങ്ങള്‍ എടുത്ത് വിക്കിപീഡിയയില്‍ ഇട്ടോട്ടേ? ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ലൈസന്‍സ് പ്രകാരം ഇടേണ്ടി വരും - ആര്‍ക്കു വേണമെങ്കിലും പിന്നീട് ഈ ചിത്രങ്ങളെടുത്ത് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം കിട്ടും. എങ്കിലും വേളിയുടെ ചിത്രങ്ങള്‍ തിരക്കി നടക്കുകയായിരുന്നു..

വാല്‍മീകി said...

ഇനി നേരെ വിട്ടൊ കോവളത്തേക്ക്.

ഇതുവരെയുള്ള ചിത്രങ്ങള്‍ കൊള്ളാമായിരുന്നു. കോവളത്ത് ബീച്ചില്‍ പോയി രണ്ടെണ്ണം എടുത്ത് പോസ്റ്റ്. നോക്കട്ടെ ക്യാമറയ്ക്ക് ഷേക്ക് വല്ലതും ഉണ്ടോ എന്നു.

മൂര്‍ത്തി said...

Simi,

Please use it..Any fotos u can use from the blog...I am happy about that..

I was thinking about telling Shiju about this...No copy right for my fotos..Its free for all...I was about to put some message to that effect in the blog...

(sorry for english)

ശ്രീ said...

ഇത്തവണയും ചിത്രങ്ങള്‍‌ നന്നായി.

:)

അരവിന്ദ് said...

മൂര്‍ത്തിച്ചേട്ടാ
എനിക്ക് മനസ്സിലാവുന്നില്ലാ.....
എന്നു തൊടങ്ങി ഈ പുതിയ പ്രാന്ത്....
ഏതായാലും, എന്നെ പോലെയുള്ള മറുനാടന്മാര്‍ക്ക് ഈ പോസ്റ്റുകള്‍ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്. അവിടെയുണ്ടായിരുന്നപ്പോള്‍ സ്ഥിരമായി പോയിരുന്ന സ്ഥലങ്ങള്‍....
വിവാഹത്തിനു മുന്‍പും (ഒറ്റയ്ക്കാണേ) ശേഷവും (സകുടുംബം)....
വേളിയിലെ ശില്പങ്ങളുടെ അര്‍ത്ഥവും കൂടി ഒന്നു കൊടുക്കാമോ (വെല്ലുവിളിയാണ്)...
എനിക്കിതുവരെ ഒന്നും മനസ്സിലായിട്ടില്ല (അരസികന്‍ എന്നു വിളിക്കുമെന്നറിയാം എങ്കിലും ചോദിക്കുവാ)

മിനീസ് said...

നല്ല പടങ്ങള്‍... വാല്‍മീകി പറഞ്ഞതൊന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല. ;-)

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍...

സി. കെ. ബാബു said...

നല്ല ചിത്രങ്ങള്‍!

ഇവയൊക്കെ ‌വീട്ടിലിരുന്നു് "എലിയുടെ നെറ്റിയില്‍ രണ്ടു് ഞെക്കു് ഞെക്കിയാല്‍" കാണാറാക്കുന്നതിനു് നന്ദി!

വെള്ളെഴുത്ത് said...

വേളിയില്‍ പോയിട്ട് കാലം കുറെയായി. അവിടെ പുതിയ ശില്പങ്ങല്‍ ഉരുവം കൊണ്ട കാര്യം ഇതു കാണുമ്പോഴാ കാണുന്നേ...ശില്പി കാനായി തന്നെയാവും ഇല്ലേ?

അലി said...

നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍!

നിരക്ഷരന്‍ said...

കാനായിയുടെ യക്ഷിയുടേയും ജലകന്യകയുടേയും ഫോട്ടോകള്‍ കൂടെ സംഘടിപ്പിച്ച്‌ ഇടാമോ?