Tuesday, December 18, 2007

ബീമാപള്ളി


കല്ലടി മസ്താന്റെ കബറിടം


ബീമാപള്ളി

തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഇത് ഒരു ദര്‍ഗ കൂടിയാണ്. ഏതാണ്ട് മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ പള്ളി മെക്കയില്‍ നിന്നും കേരളത്തിലെത്തിയ , അപൂര്‍വ സിദ്ധികളുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ബീമാ ബീവി(സയ്യിദത്തുന്നിസാ ബീമാബീവി(റ)) എന്ന വനിതയുടെ പേരിലാണ്.

വലിയ താഴികക്കുടങ്ങളും, വലിയ മുന്‍‌വശവും, 132 അടി ഉയരമുള്ള മീനാരങ്ങളുമുള്ള Indo-Saracen ശൈലിയില്‍ ഉള്ള ഈ പള്ളി 1960ല്‍ നിര്‍മ്മാണം തുടങ്ങി. 18 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ശ്രീ. ഗോപാലകൃഷ്ണന്‍ എന്ന ശില്പി ആണ് പള്ളി ഡിസൈന്‍ ചെയ്തത്. 3000 ആളുകള്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ട്.

ഇവിടെ പ്രാര്‍ത്ഥനാലയത്തിനു പുറമെ ബീമാ ബീവിയുടേയും അവരുടെ മകനായ സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍(റ)യുടെയും കല്ലടി മസ്താന്‍(റ)ന്റെയും കബറിടങ്ങളുണ്ട്. ബീമാപള്ളി ദര്‍ഗാഷെറീഫിന്റെ വളപ്പില്‍ തന്നെ ഒരു മരുന്നു കിണറുമുണ്ട്.

(വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഹിന്ദു ദിനപ്പത്രം, ബീമാപള്ളി ചരിത്രം എന്ന പുസ്തകം)

14 comments:

മൂര്‍ത്തി said...

കുറച്ച് ബീമാപള്ളി ചിത്രങ്ങള്‍

ജൈമിനി said...

സ്കൂളില്‍ പടിക്കുമ്പോഴോ മറ്റോ പോയതാണ്. മങ്ങിപ്പോയിരുന്ന ആ ഓര്‍മ പുതുക്കിയതിനു നന്ദി... ചിത്രങ്ങളും വിവരണവും നന്നായി.

ഹരിത് said...

ബീമാ പള്ളി ഒരു സെക്കുലാര്‍ അരാധനാ കേന്ദ്രമാണു. വേളാങ്കണ്ണി പോലെ....നല്ല ചിത്രങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

പാളയത്ത് കിടന്ന് കറങ്ങാതെ കോവളത്തേക്ക് പോവു മൂര്‍ത്തി.

ശ്രീ said...

മൂര്‍‌ത്തിയേട്ടാ...

ഇത്തവണയും നന്നായി.
:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ബീമാ പള്ളിയില്‍ ഞാന്‍ ആദ്യമായും അവസാനമായും പോയതു ഒരു ഫോറിന്‍ ഗുഡ്സ് മേടിക്കാനാ. സാധനത്തിനു എന്നാ വിലയെന്നു മാത്രം ഞാന്‍ ചോദിച്ചു. പിന്നെ കച്ചവടക്കരന്‍ പറഞ്ഞ വിലക്ക് സാധനം തോളില്‍ വച്ചു ഞാന്‍ ഓടുകയായിരുന്നു.

വാല്‍മീ ചേട്ടാ. തിരോന്തരം കമ്പ്ലീറ്റ് തീര്‍ത്തിട്ട് മതി കോവളം. പറ്റോങ്കി പപ്പനാവപുരം കൊട്ടാരം കൂടി എടുത്തോളീന്‍.

നവരുചിയന്‍ said...
This comment has been removed by the author.
നവരുചിയന്‍ said...

എന്തെ ..പള്ളിടെ ഒരു മുഴുവന്‍ ചിത്രം എടുകാതിരുന്നത്.
ബിമ പള്ളി എന്ന് കേള്‍കുമ്പോള്‍ ഇപ്പൊ കള്ള കട് ആണ് ഓര്‍മ വരുന്നെ

Sherlock said...

പെയിന്റ് കളര് മാറ്റിയിട്ടുണ്ട്...

ഉപാസന || Upasana said...

കണ്ട് ട്ട്ണ്ട് മാഷേ
:)
ഉപാസന

Unknown said...

ചിത്രങ്ങള്‍ നന്നായി!

(ആദ്യത്തെ ചിത്രത്തിലെ റോഡിന്റെ അവസ്ഥയുടെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ കോട്ടണ്‍ ഷര്‍ട്ടില്‍ സില്‍ക്ക് പോക്കറ്റ് പിടിപ്പിച്ചപോലുണ്ടു് പള്ളി.)

വെള്ളെഴുത്ത് said...

ബീമാപള്ളിയെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് നല്ല സിനിമകളുടെ ഡീവിഡികളെയാണ്. അതു കുറച്ച് നിരത്തിവച്ചിരിക്കുന്ന ചിത്രം കൂടിച്ചേര്‍ക്കാതെ ഇതു പൂര്‍ത്തിയാവില്ല മൂര്‍ത്തി. എത്ര പ്രാവശ്യം പോയ സ്ഥലമാണ്..ഇതുവരെ പള്ളിയ്ക്കകത്ത് കയറിയിട്ടില്ല..ചിത്രങ്ങള്‍ കണ്ടപ്പോള്‍ ‘അതെന്താ..’ എന്നു ആരോ ചോദിക്കുമ്പോലെ..കുറ്റബോധം !

മൂര്‍ത്തി said...

മൊത്തം പള്ളിയുടെ ചിത്രം എടുക്കാന്‍ പറ്റിയ കെട്ടിടങ്ങളൊന്നും കണ്ടില്ല. ഒരു ഏരിയല്‍ വ്യൂവിനു ശ്രമിച്ചതാണ്. പിന്നെ അതിനകത്ത് ചിത്രങ്ങള്‍ എടുക്കാമോ എന്ന സംശയമുണ്ടായിരുന്നതുകൊണ്ട് പെട്ടെന്നെടുത്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വി.ഡി യുടെ ചിത്രങ്ങള്‍ എടുക്കാത്തത് തിരിച്ചുവരണമെന്ന ആഗ്രഹമുണ്ടായിരുന്നതു കൊണ്ടാണ്. :)ഇനി ആ വഴി പോയാല്‍ നോക്കാം...

Mahesh Cheruthana/മഹി said...

വിവരണത്തിനു നന്ദി!
ചിത്രങ്ങളും നന്നായി!!

~മഹി~