Monday, December 10, 2007

ജലകന്യക




പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് ശംഖുമുഖം ബീച്ചിലെ ജലകന്യക രൂപകല്പന ചെയ്തത്. 105 അടി നീളമുണ്ട് കോണ്‍‌ക്രീറ്റില്‍ നിര്‍മ്മിച്ച ജലകന്യകക്ക്. അവിടത്തെ ഭൂമിയുടേയും കടലിന്റേയും അനുപാതം കണക്കിലെടുത്താണ് ഈ ശില്പം നിര്‍മ്മിച്ചതെന്ന്‌ അദ്ദേഹം പറയുന്നു.
“Just as a massive statue would be absolutely out of place in a drawing room, a small sculpture would be inconspicuous in the settings of the beach or a dam or a park“

16 comments:

മൂര്‍ത്തി said...

ശംഖുമുഖത്തെ ജലകന്യകയും മനുഷ്യന്റെ പ്രതിമയും. മനുഷ്യന്റെ ശില്പം രൂപകല്പന ചെയ്തത് ആരാണെന്ന് അറിവുള്ളവര്‍ കമന്റുമല്ലോ...

ദിലീപ് വിശ്വനാഥ് said...

കൊള്ളാം മൂര്‍ത്തി. ഇനി വേളി, ആക്കുളം. അങ്ങനെ പോകട്ടെ.

ഉപാസന || Upasana said...

:)
ഉപാസന

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മാഷെ ഇതിനുള്ള കമന്റ് ഞാനൊരു പോസ്റ്റായി കൊടുക്കുന്നു, വിത് എന്റെ ഫോട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nannaayirikkunnu

ശ്രീ said...

മൂര്‍‌ത്തിയേട്ടാ...

നന്നായിരിക്കുന്നു.

:)

un said...

ശില്പത്തിന്റെ ഭംഗി ഫോട്ടോയില്‍ ശരിക്കു വന്നോ എന്ന് സംശയം! ശ്രീ കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളില്‍ എനിക്കേറെയിഷ്ടം എറണാകുളം ജിസിഡി എ ഓഫീസിനു മുന്നിലുള്ളതാണ് :)

യാരിദ്‌|~|Yarid said...

Nice pics moorthy Sir...

prasanth kalathil said...

പേരക്കാ,
അതൊരു കാര്യമാണ്.കണ്ണിന്റെയും മനസിന്റെയും ഫോക്കസിംഗ് ലെന്‍സിനില്ലതെ പോവുന്നു, ചിലപ്പോള്‍. മൂര്‍ത്തിയുടെ ഫോട്ടോ പരിമിതം എന്നല്ല ഉദ്ദേശിച്ചത്. ആ ശില്പത്തെ നിങ്ങള്‍/നമ്മള്‍ കാണുന്ന ഭാവുകത്വത്തോടെ ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ ബുദ്ധിമുട്ടായിരിക്കും, ഒരുപക്ഷെ. size does matter എന്നു കാനായി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കാനയിയുടെ മനസ്സിലുള്ള ഒരു മെഗാപ്രൊജക്റ്റ് അറിയുമോ ? കുറെ ശില്പങ്ങള്‍, കടലില്‍ പൊന്തിക്കിടക്കുന്നു. അവ, നീങ്ങികൊണ്ടേയിരിക്കും, water current-നൊപ്പം. ഓരോ നിമിഷവും രോപം മാറുന്ന ഒരു ശില്പക്കൂട്ടം !

ക്രിസ്‌വിന്‍ said...

നല്ല ഫോട്ടോകള്‍
ആശംസകള്‍

Unknown said...

നല്ല ഫോട്ടോകള്‍!

എനിക്കു് ഏറ്റവും ഇഷ്ടപെട്ടതു് മുകളില്‍ കൊടുത്ത മുഖമാണു്. ചിന്തയോ അതോ ഉറക്കമോ?

മത്സ്യങ്ങള്‍ക്കു് ഉറക്കമില്ല എന്നു് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. നേരാണോന്നു് ആര്‍ക്കറിയാം?

മന്‍സുര്‍ said...

മൂര്‍ത്തി ഭായ്‌...

വളരെ മനോഹരമായിരിക്കുന്നു.
കാനായി കുഞ്ഞിരാമന്‍ നായര്‍... അംഗീകാരം ലഭിക്കാതെ പോയ ശില്‌പി...മലബുഴ യക്ഷി ഇന്നും ജീവിക്കുന്നു...അങ്ങിനെ കേരളത്തിന്റെ കണ്ണായ ഭാഗങ്ങളില്ലെല്ലാം...കരവിരുതിന്റെ വിസ്‌മയം

പക്ഷേ ഈ ശില്‌പിയെ തേടി നമ്മുടെ സര്‍ക്കാരില്‍ നിന്ന്‌ ഒരംഗീകാരവും കിട്ടിയിട്ടില്ലാ എന്നാണ്‌ എന്റെ അറിവ്‌....

നന്‍മകള്‍ നേരുന്നു

മൂര്‍ത്തി said...

വാല്‍മീകി,ഉപാസന, സണ്ണിക്കുട്ടന്‍, പ്രിയ ഉണ്ണികൃഷ്ണന്‍,ശ്രീ, പേര് പേരക്ക,വഴിപോക്കന്‍, പ്രശാന്ത്,ക്രിസ്‌വിന്‍, സി.കെ.ബാബു,മന്‍സൂര്‍ എല്ലാവര്‍ക്കും നന്ദി.പേരക്കയുടെ നിര്‍ദ്ദേശം മനസ്സിലുണ്ട്. അടുത്ത തവണ ഒന്നു കൂടി ശ്രദ്ധിക്കാം.ശ്രമിക്കാം..പരീക്ഷണം പരീക്ഷണം..:)

ഏ.ആര്‍. നജീം said...

നല്ല പടങ്ങള്‍ മൂര്‍‌ത്തി ഭായ്
അഭിനന്ദനങ്ങള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഈ ഫോട്ടൊകളിലൂടെ ശംഖുമുഖം ബീച്ചിലെ ജലകന്യക
കണ്ട ഒരു പ്രതീതി ഉളവാകുന്നൂ.നയിസ്..

നിരക്ഷരൻ said...

ഒരുപാട് നന്ദി. ഞാനീ ചിത്രങ്ങള്‍ തിരഞ്ഞുനടക്കുകയായിരുന്നു. ഒരിക്കല്‍ കാനായി സാറുമായി കുറച്ചുനേരം സംസാരിച്ചിരിക്കാന്‍ അവസരമുണ്ടായി,കോട്ടയത്തുവച്ച്.
"ആരെങ്കിലുമൊക്കെ ചെയ്യേണ്ടേ. അല്ലാതെ പറ്റില്ലല്ലോ"
എന്നാണ്‌ അന്നദ്ദേഹം പറഞ്ഞ്ത്.