Tuesday, March 3, 2009

പാലക്കാട് കോട്ട

പാലക്കാട് കോട്ടയുടെ കവാടം
കോട്ടയുടെ ദൃശ്യം
മറ്റൊരു ദൃശ്യം
കോട്ടയ്കു ചുറ്റുമുള്ള കിടങ്ങ്
കിടങ്ങിന്റെ മറുവശത്തേക്കുള്ള ദൃശ്യം
കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
കോട്ടയ്ക്കകത്തെ ഹനുമാന്‍ ക്ഷേത്രം
കോട്ടയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സബ് ജെയിലിലേക്കുള്ള വാതില്‍
ജെയിലിന്റെ ഒരു ദൃശ്യം
ജെയിലിന്റെ ഒരു സമീപസ്ഥ ദൃശ്യം
അവിടെ കണ്ട ഒരു മരം। ഇതിന്റെ കൊമ്പ് നിലത്ത് മുട്ടി അവിടെ നിന്നും വീണ്ടും ഒരു മരം പോലെ വളര്‍ന്നിരിക്കുന്നു
ജെയിലിലെ ഒരു ബോര്‍ഡ്
പഴയ ശൈലിയിലുള്ള വാതില്‍
ചിമ്മിനി?
മറ്റൊരു ദൃശ്യം
പഴമ തോന്നിപ്പിക്കുന്ന പോസ്റ്റ് ബോക്സ്

അപ്പുവിന്റെ പാലക്കാട് കോട്ട പോസ്റ്റ് ഇവിടെ

19 comments:

മൂര്‍ത്തി said...

പാലക്കാട് ചെന്നപ്പോള്‍ കോട്ട കാണുവാന്‍ പോയി. അപ്പോള്‍ ക്ലിക്കിയവ.

ഗുപ്തന്‍ said...

മാവാണോ മൂര്‍ത്തിച്ചേട്ടാ ആ കിടന്ന് വളരുന്നമരം ?

Interesting place&post, btw :)

Manoj മനോജ് said...

ആ കോട്ടയ്ക്കുള്ളില്‍ നല്ല ആഴ്മുള്ള ഒരു ഉഗ്രന്‍ കുളം കൂടിയില്ലേ... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിങ്ങളെപ്പഴാ എന്റെ നാട്ടീ പോയേ

ആ റോഡിന്റെ സൈഡിലോട്ട് നിന്ന് ഒന്നു ക്ലിക്കിക്കൂടാരുന്നോ, എന്നാ നല്ല ഷോട് ആയേനെ.

എന്റെ ഓര്‍മ്മകള്‍ മെല്ലെ തലയ്യുഅയര്‍ത്തി നോക്കുന്നു ഈ ചിത്രങ്ങള്‍ കണ്ടപ്പോ

പാമരന്‍ said...

കെടന്ന്‌ വളരുന്ന മരം!

nandakumar said...

മൂര്‍ത്തി സാര്‍
ഇനിയും നല്ല ഫ്രെയിംസ് ലഭിക്കുമായിരുന്നല്ലോ എടുക്കാഞ്ഞിട്ടോ അതോ ഇവിടെ കൊടുക്കാഞ്ഞിട്ടോ? എന്തായാലും അണിയിച്ചൊരുക്കിയ കോട്ടയുടെ മനോഹര ദൃശ്യങ്ങള്‍ ഇതിലൊന്നും വന്നിട്ടില്ല. ആ മാവിന്റെ ചിത്രം ചേര്‍ത്തതു നന്നായി. അതൊരു കൌതുമമുള്ള കാഴ്ചയാണ്.
പാലക്കാട് കൊട്ടയുടെ ദൃശ്യങ്ങളും വിവരണങ്ങളും മുന്‍പ് ബ്ലോഗര്‍ അപ്പുവിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ലിവിടെ നോക്കു ( http://appoontelokam.blogspot.com/2008/07/blog-post_07.html )

നന്ദി

Promod P P said...

നല്ല പടങ്ങൾ

മാവിന്റെ ചിത്രം ഇവിടെ ഇട്ടിരുന്നു പണ്ട്
http://paalakkaad.blogspot.com/2007/12/blog-post_11.html

മൂര്‍ത്തി said...

ഗുപ്താ...ഉത്തരം കിട്ടിയല്ലോ..

മനോജെ, കുളം ഞാന്‍ കണ്ടില്ല.

പ്രിയ,നന്ദകുമാര്‍, ഏതാണ്ട് ഒരു മാസം മുന്‍പ്. വളരെ വളരെ കുറച്ച് സമയമേ കിട്ടിയുള്ളൂ. ക്യാമറ കണ്ടത് ഞാന്‍ കണ്ടോ എന്ന് സംശയം. വീട്ടില്‍ വന്നാണ് ഇതൊക്കെയാണ് കണ്ടതെന്ന് മനസ്സിലാക്കിയത്. കിട്ടിയ സമയം കൊണ്ട് ക്ലിക്കിയ ചിത്രങ്ങള്‍. :)

പാമരാ, തഥാഗതാ...നന്ദി

ശ്രീ said...

നല്ല ചിത്രങ്ങള്‍ മാഷേ...

Unknown said...

ചാവുന്നേനു്‌ മുന്‍പു് എന്നെങ്കിലും ആ ചാഞ്ഞ മരത്തില്‍ കയറി ചാരിയിരുന്നു് ഒരു പുസ്തകം വായിക്കണം - അതില്‍ ഉറുമ്പും നീറുമൊക്കെ ഉണ്ടോ ആവോ? പടത്തില്‍ നോക്കീട്ടു് കണ്ടില്ല. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വർഷങ്ങൾക്കു മുൻ‌പ് നാട്ടിൽ കോളേജിൽ പഠിയ്ക്കുന്ന സമയത്ത് ഞങ്ങൾ ആൺകുട്ടികൾ മാത്രമായി ഒരു ടൂർ പോയി.പാലായിൽ നിന്നു ഒരു ടാക്സി ജീപ്പിലായിരുന്നു യാത്ര..അന്നത്തെ ലക്ഷ്യസ്ഥാനമായിരുന്നു പാലക്കാടും മലമ്പുഴയും.ഇപ്പോൾ ഈ ഫോട്ടോ കണ്ടപ്പോൾ പഴയകാലം ഓർമ്മ വന്നു..അന്നു ഈ കോട്ടയ്കുള്ളിൽ എത്രനേരം ചിലവിട്ടു!ഇഷ്ടപോലെ ചിത്രങ്ങളും എടുത്തു.പക്ഷേ ഇന്നത്തെപ്പോലെ ഡിജിറ്റൽ യുഗം അല്ലാതിരുന്നതുകൊണ്ട് എല്ലാം നശിച്ചു പോയി.ടിപ്പുസുൽത്താന്റെ ഈ കോട്ട വളരെ മനോഹരമായിരുന്നു.കോട്ടയുടെ മുകളിൽ നിന്നു പാലക്കാടൻ ഗ്രാമീണഭംഗി കാണിയ്ക്കുന്ന ഒരു ചിത്രം കൂടി ഉണ്ടാവേണ്ടതായിരുന്നു..ഞാനന്ന് കരിമ്പനക്കൂട്ടങ്ങളുടെ ഒരു ചിത്രം എടുത്തിരുന്നത് ഓർക്കുന്നു...

എന്തായാലും ഓർമ്മകളിൽക്കൂടി ഒരു മടക്കയാത്ര സമ്മാനിച്ചതിനു മൂർത്തിയ്ക്കു നന്ദി!

ജിവി/JiVi said...

പാലക്കാട് കോട്ട ഒരു തവണ കണ്ടിട്ടുണ്ട്. സൌകര്യപ്പെടുമെങ്കില്‍ എല്ലാവരും പോയിക്കാണണമെന്ന് തന്നെ ഞാന്‍ റെക്കമെന്റ് ചെയ്യുന്നു. മൂര്‍ത്തിക്ക് നന്ദി.

ശ്രീലാല്‍ said...

കേട്ടിട്ടേ ഉള്ളൂ പാലക്കാട് കോട്ടയെപ്പറ്റി. ഇപ്പൊ കണ്ടു. നന്ദി.

അനില്‍@ബ്ലോഗ് // anil said...

മൂര്‍ത്തി മാഷെ,
ജീവിതത്തിലെ ഏറ്റവും ക്രിട്ടിക്കലായ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ച സ്ഥലമാണിത്. ഒരുപാട് സായാഹ്നങ്ങള്‍ ..
വീണ്ടും പോകാന്‍ തോന്നുന്നു.

അവിടുത്തെ ഹനുമാന്‍ ക്ഷേത്രം ഇപ്പോള്‍ തര്‍ക്കവിഷയമാണെന്നാ തോന്നുന്നത്. ക്ഷേത്രങ്ങളെല്ലാം ഇപ്പൊള്‍ ചിലരുടെയൊക്കെ കുടുംബ സ്വത്താണല്ലോ.

മുജാഹിദ് said...

92 ലെ ഡിസംബര്‍ അവസാന വാരം ഒരു ഗൃഹാതുര സ്‌മരണായി തെളിയുന്നു....

ഏകദേശം രണ്ടാഴ്‌ച പാലക്കാട്ടുണ്ടായിരുന്നു....

Typist | എഴുത്തുകാരി said...

എത്രയോ പ്രാവശ്യം പാലക്കാട് വഴി പോയിരിക്കുന്നു. എന്നിട്ടും കോട്ടയില്‍ പോയിട്ടില്ല.പോണം ഒരിക്കല്‍.

ആ‍ മരം ശരിക്കും കൌതുകം തന്നെ.

Anonymous said...

അനിൽ മാഷേ
“ജീവിതത്തിലെ ഏറ്റവും ക്രിട്ടിക്കലായ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ച സ്ഥലമാണിത്. ”

ആ പടത്തീ കാണുന്ന പോലാണോ? നമ്മൾ ഒരുമിച്ചുണ്ടാരുന്നോ?
:(

വികടശിരോമണി said...

വിക്ടോറിയയിലെ കാമ്പസ് കാലം മുഴുവൻ മിക്ക ദിവസവും ചെന്നിരുന്ന സ്ഥലങ്ങൾ...
ഓർമ്മകളുടെ ഉത്സവം.....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

koLLam patangal!!

(chila paalakkaattukaare kaaNaanum kazhinju. kamantu kalilute.)