Wednesday, October 8, 2008

പോലീസ് ആക്ട്‌

ഓരോരുത്തര്‍ ലൊടുക്ക വണ്ടിയുമായി ഇറങ്ങിയാലും
പണി പോലീസുകാര്‍ക്ക് തന്നെ
.

12 comments:

ശ്രീ said...

എന്തെങ്കിലുമൊക്കെ പണി വേണ്ടേ മാഷേ...
;)

കോറോത്ത് said...

ഹ ഹ ഹ ! ആ മുന്നിലത്തെ സാര്‍ പണിയൊന്നുമെടുക്കാതെ ഗ്ലാസിന്റെ മേലെ കയ്യും വച്ചു ഫോട്ടോയ്ക്ക്‌ പോസ് ചെയ്തതാണല്ലേ ;)

കുഞ്ഞന്‍ said...

അതു താന്‍ പോലീസ്..!

പരസ്യത്തിലൊക്കെ കാണിക്കുന്നത് കണ്ടിട്ടുണ്ട്.. ഇതിന്റെ മറ്റൊരു വശം നോക്കിയാല്‍, നിന്റെ തന്തയുടെ....*/#@...എന്നൊക്കെയുള്ള നല്ലവാക്കുകളും അശരീരിയായിട്ടുണ്ടാകാം..!

മൂര്‍ത്തിമാഷെ..ഇതു മൊബൈല്‍ പടമാണൊ...ആണെന്നുവേണം കരുതാന്‍. അല്ല ഇതുപോലുള്ള അപൂര്‍വ്വ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത് കണ്ടിട്ടു ചോദിച്ചതാണ്.

തറവാടി said...

ഇന്നലെ അബൂദാബിയില്‍ പോകുന്ന വഴി , നട്ടുച്ച സമയം റോടില്‍ ഒരു വശത്ത് കാറ്റുപോയ ടയര്‍ മാറ്റുന്ന ഡ്രൈവറെ സഹായിക്കുന്ന ഒരു പോലീസുകാരന്‍ , മറ്റൊരു പോലീസുകാരനാവട്ടെ വശത്ത് നിന്ന് അടുത്തുകൂടെ വരുന്ന മറ്റു വണ്ടികളെ ട്രാക്ക് മാറ്റിപോകാന്‍ സൂചന കൊടുക്കുന്നു, ഇതൊരു പതിവ് കാഴ്ചയായതിനാല്‍ ഫോട്ടോ എടുത്തില്ല.

ജീവിതത്തില്‍ ആദ്യമായി സഹായിക്കുന്ന ഒരു കൂട്ടം പോലീസുകാരെ കണ്ടു ഇനി ചത്താലും വേണ്ടീല്ല.

അല്ല മൂര്‍ത്ത്യേ , കാറിനുള്ളില്‍ മന്ത്രിമാരുടേ ഭാര്യമാരോ അളിയന്‍ മാരോ ഒന്നുമയിരിക്കില്ല അല്ലെ ;)

ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...

വണ്ടി തള്ളുന്നവരുടെ കൂട്ടത്തില്‍ ഒരു വനിതയും ! ഇതിനി "തരികിട" ടീം വല്ലതുമാണോ?
കാത്തിരുന്നു കാണാം ! എന്തായാലും കറക്ട് സമയത്ത്‌ ക്യാമറ മിന്നി !!!

Joker said...

ഇവിടെ ദുബായില്‍ പോലീസ് ഇതൊക്കെ ചെയ്യുന്നത് കാണാം.. നാട്ടില്‍ ഇത് കണ്ടപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ട് പോയി. അങ്ങനെ നമ്മുടെ പോലീസും ജനകീയമാകുന്നു എന്ന് കരുതാമോ ?


(എത്ര ‘പെറ്റി‘ കിട്ടിയെന്ന് അകത്തിരിക്കുന്ന ആളെ ഒന്ന് നേരില്‍ കണ്ടാല്‍ ചോദിക്കാമായിരുന്നു , ചിലപ്പോല്‍ അഞ്ച് പത്ത് കേസിലെങ്കില്‍ ഭാവിയില്‍ ടിയാന്‍ പുള്ളി ആയേക്കാം)

ജിവി said...

മമതാ ബാനര്‍ജിയും ബ്രിഗേഡും നാനോയെ തള്ളിപുറത്താക്കുന്നതിന്റെ വിപരീത ദൃശ്യം.

അനൂപ് തിരുവല്ല said...

:)

കുമാരന്‍ said...

മേലനങ്ങി എന്തേലും ചെയ്യട്ടെ

lakshmy said...

എന്റെ അഭിപ്രായം മറിച്ചാണ്. വളരേ മുഷിഞ്ഞ മിനക്കെട്ടപണി ചെയ്യുന്നവരാണ് പോലീസുകാർ എന്നാണു തോന്നിയിട്ടുള്ളത്. ഒരു പക്ഷെ ആ ഹൈരാർക്കിയിൽ താഴേ ഗ്രെയ്ഡിലുള്ളവരെങ്കിലും.
ഈ ചിത്രത്തിലെ കാഴ്ച നമ്മുടെ നാട്ടിൽ ഒരുപക്ഷെ അപൂർവ്വമാകാം. ജനകീയ പോലീസ് എന്ന നാമധേയം നമ്മുടെ പോലിസിനു കിട്ടണമെങ്കിൽ ഇനിയുമൊരുപാട് ദൂരം പോകണം. എങ്കിലും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ ഒരുപാട് ജോലികളില്ലേ?

കുതിരവട്ടന്‍ :: kuthiravattan said...

മരിച്ചു തള്ളുന്നത് ചുവന്ന ഉടുപ്പിട്ട സ്ത്രീയാൺ. പോലീസുകാരൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ചുമ്മാ ഓരോ കൈ വച്ചിട്ടേയുള്ളു. :-)