Friday, June 6, 2008

പരസ്യ വികസനം

കണ്ണായ സ്ഥലത്ത് പരസ്യപ്പലക നാട്ടിയാല്‍ എല്ലാവരും കാണും എന്നത് ശരി തന്നെ. പക്ഷെ വാഹനമോടിക്കുന്നവനു അപ്പുറത്തുനിന്നു വരുന്ന വാഹനങ്ങള്‍ കാണാനാകില്ല എന്നു മാത്രം. കിട്ടിയ സ്ഥലത്ത് മുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ നിറച്ച ഒരു ട്രാഫിക് ഐലന്റ്.

ആരും മോശമല്ല. Obey All Traffic Rules Strictly എന്ന ട്രാഫിക് പോലീസിന്റെ ബോര്‍ഡും റോഡിലേക്ക് ഇറക്കിയാണ് വെച്ചിരിക്കുന്നത്. അതിലും പരസ്യം പതിക്കാന്‍ മറന്നിട്ടില്ല.

ആകെ ഒരു രസമുള്ളത് ഇടക്കിടക്ക് പുതിയ പരസ്യങ്ങള്‍‍ വരും എന്നതാണ്. :)

പേരൂര്‍ക്കടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കുറച്ച് ദിവസം മുന്‍പ് എടുത്തത്.

9 comments:

മൂര്‍ത്തി said...

:)

ശ്രീ said...

“ആകെ ഒരു രസമുള്ളത് ഇടക്കിടക്ക് പുതിയ പരസ്യങ്ങള്‍‍ വരും എന്നതാണ്.”

അതേയതെ. യാത്രക്കാര്‍ക്ക് ബോറടിയ്ക്കരുതല്ലോ.
:)

ശ്രീ said...

മാഷേ... ഇതു കണ്ടപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഓര്‍ത്തത്.
എറണാകുളത്തിനടുത്ത് നല്ല ട്രാഫിക്ക് ഉള്ള ഒരു വളവു തിരിഞ്ഞു വരുന്നിടത്ത് എല്ലാവരുടേയും കണ്ണെത്തുന്നിടത്ത് ഒരു വലിയ ഫ്ലക്സ് ബോര്‍ഡ് ഉണ്ടായിരുന്നു. ഏതോ ഒരു ജ്വല്ലറിയുടേയോ മറ്റോ. അതില്‍ ഒരു മോഡലിന്റെ ചിത്രവും. സംഭവം എന്തെന്നാല്‍ ഈ ബോര്‍ഡ് അവിടെ സ്ഥാപിച്ചതിനു ശേഷം നിരന്തരം അവിടെ ബൈക്ക് ആക്സിഡന്റുകള്‍ ഉണ്ടാകല്‍ പതിവായി. അവസാനം അധികൃതര്‍ ഈ ബോര്‍ഡ് നീക്കം ചെയ്ത് വേറെ വയ്പിച്ചു എന്നാണ് കേട്ടത്.

നന്ദകുമാര്‍ said...

എല്ലാ നാട്ടിലുമുണ്ട് ഇമ്മാതിരി തോന്ന്യാസം. രാഷ്ടീയക്കാരാണ് കൂടുതല്‍. മറ്റുള്ളവര്‍ക്ക് നിബന്ധനകള്‍ ഉണ്ടല്ലോ! രാഷ്ട്രീയക്കാരന് ആരെ പേടിക്കാന്‍.

ശ്രീ പറഞ്ഞത് ശരിയാണ്. എറണാകുളത്തേക്കുള്ള ഒരു ഹൈവേയില്‍ അങ്ങിനെ ഒന്നുണ്ടായിരുന്നു. മാറ്റിയോ എന്നറിയില്ല. അതിന്റെ ഫോട്ടൊ ഞാന്‍ ഫ്ലിക്കറില്‍ കണ്ടിരുന്നു. മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ എടുത്തത്.(ഫോട്ടോ കിടിലന്‍)ലിങ്ക് തപ്പിയെടുത്ത് തരാം. :-)

Kiranz..!! said...

ചുവന്ന കൊടികളാണല്ലോ മൂര്‍ത്തിയപ്പോ മുയുമന്‍,നാട്ടിലെല്ലാരേം ഇപ്പോ കമ്യൂണിസ്റ്റ് സഭേല്‍ ചേര്‍ത്തോ :)

മൂര്‍ത്തി said...

കിടക്കട്ടെ കിരണ്‍സേ...കേരളം വിട്ടാല്‍ റെയിവെറ്റേഷനില്‍ മാത്രമേ ഇത് ഉള്ളൂ എന്നല്ലേ സഞ്ചാരികള്‍ നമ്മെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്..:)

യാരിദ്‌|~|Yarid said...

എന്റെ പൊന്നു മൂര്‍ത്തി മാഷെ, ഞാന്‍ കഴിഞ്ഞ ഒരു മാസമായിട്ടു ആ രക്തസാക്ഷി മണ്‍‌ഠപത്തിറ്റ്നെ സൈഡുവാരം ചുറ്റിപറ്റി നടക്കാന്‍ തുടങ്ങിയിട്ടു, ഈ കൊടിതോരണങ്ങളെല്ലാം മാറ്റിയിട്ടു വേണം രണ്ട് ഫോട്ടൊ എടുക്കാന്‍ എന്നു വിചാരിച്ചു.

എവിട.. ഈയടുത്ത കാലത്തൊന്നും അത് മാറുമെന്നു തോന്നുന്നില്ല. ഒരാളെടുത്തു മാറ്റുന്നതു കാത്തിരികുവാണ് മറ്റൊരാളു കൊണ്ടു വെക്കാന്‍, അതോണ്ട് ആ ഒരു പൂതി നടക്കാത്ത ആഗ്രഹത്തിന്റെ കൂട്ടത്തില്‍ കൂട്ടാന്‍ പോകുന്നു..:(

കുഞ്ഞന്‍ said...

ഹഹ.. ആ ട്രാഫിക്ക് പോലീസിന്റെ പരസ്യ ബോര്‍ഡ്.. വേലി തന്നെ വിളവ് നശിപ്പിക്കുന്നു (തിന്നുകയല്ല)

കുതിരവട്ടന്‍ :: kuthiravattan said...

ദേശാഭിമാനിയുടെ ഗമണ്ടന് പരസ്യമാണല്ലോ മൂര്ത്തിമാഷേ കാണുന്നേ. അതും കേരളം വിട്ടാല് കാണാന് പറ്റാത്തത് കൊണ്ടാണോ? ;-)