Sunday, May 10, 2009

മത്സ്യമഹോത്സവ് ‘09

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ २००९ മെയ് ८ മുതല്‍ १३ വരെ നടക്കുന്ന മത്സ്യമഹോത്സവ് ०९ ന്റെ പ്രവേശന കവാടം
ജീവനില്ലെങ്കിലും ഒരു സ്റ്റൈലൊക്കെ ഉള്ള മത്സ്യങ്ങള്‍
പലതരം വലകള്‍
കൂട്, കുടം(കുട്ട?) എന്ന പേരിലുള്ള മത്സ്യബന്ധനോപകരണങ്ങള്‍
ഒറ്റാല്‍
പങ്കായം, എളപ്പ്, റാന്തല്‍
ചെമ്പല്ലികൂടയും മറ്റു ഉപകരണങ്ങളും
വഞ്ചി കേടു കൂടാതെ സൂക്ഷിക്കുവാന്‍ പുരട്ടുന്ന അണ്ടിനെയ്യ്, വല കെട്ടുന്നതിനുപയോഗിക്കുന്ന പടി, വലയ്ക്ക് നിറം കൊടുക്കുന്ന കലശ്ശത്തൊലി, പുളിങ്കുരു പൊടിച്ചത്, പനച്ചിക്കായ മുതലായവ
കോരു വല, കണമ്പ്, ചെമ്മീന്‍ എന്നിവ പിടിക്കുന്നതിനുപയോഗിക്കുന്ന ഗില്‍നെറ്റ്, മത്സ്യം ചന്തയില്‍ കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന കണിയാറകൊട്ട, വീശുവല വിടര്‍ത്തിവെക്കാന്‍ സഹായിക്കുന്ന അരണ, മീന്‍ ഉപ്പിലിട്ടുവെക്കാന്‍ ഉപയോഗിക്കുന്ന വല്ലം എന്നിവ
തൂക്കക്കല്ല്, തോണിയിലെ പായ വലിച്ചു കയറ്റുന്ന ഗോകുലം, വലയില്‍ കുടുങ്ങിയ മത്സ്യം പുറത്ത് പോകാതിരിക്കുവാന്‍ വെള്ളത്തിലടിച്ച് ശബ്ദം ഉണ്ടാക്കുന്നതിനുള്ള ഉണ്ടപെരം എന്നിവ
വഞ്ചിയിലെ വെള്ളം കോരിക്കളയുന്നതിനുള്ള പാള, വഞ്ചി വെള്ളത്തില്‍ ഒഴുകിപ്പോകാതെ നിര്‍ത്തുന്നതിനുള്ള ആങ്കര്‍(കുറ്റിക്കല്ല്), തപ്പിക്കിട്ടുന്ന മീന്‍ ഇടുന്ന തപ്പുകുടം, മുക്കാല്‍/മുക്കുറ്റി തറച്ച് തണ്ട് ഉറപ്പിക്കുന്നതിനുള്ള മതിയം, പാമരം ഉറച്ച് നില്‍ക്കുന്നതിനു വേണ്ടി വഞ്ചിയുടെ ഉള്‍ത്തട്ടില്‍ ഘടിപ്പിക്കുന്ന പൂമച്ചം, വീശിക്കിട്ടുന്ന മീന്‍ ഇട്ടു വെക്കുന്ന പെട്ടിക്കൊട്ട എന്നിവ.
ജീവനുള്ള ഒരു മീന്‍ പോലും പോസ്റ്റാത്തതില്‍ ഖേദിക്കുന്നു। ചില സ്റ്റാളുകളിലെ അക്വേറിയങ്ങളില്‍ ഓടിക്കളിക്കുന്ന കരിമീനും, ചില സാദാ മീനുകളും മാത്രമെ അവിടെ കണ്ടുള്ളൂ। ഫോട്ടോ എടുക്കാന്‍ മാത്രം ഉള്ളതായി തോന്നിയില്ല.

6 comments:

മൂര്‍ത്തി said...

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ २००९ ജനുവരി ८ മുതല്‍ १३ വരെ നടക്കുന്ന മത്സ്യമഹോത്സവ് ०९ - ചില ചിത്രങ്ങള്‍

മൂര്‍ത്തി said...

ജനുവരി എന്നത് മെയ് എന്നു വായിക്കുക. :)
qw_er_ty

പകല്‍കിനാവന്‍ | daYdreaMer said...

ഹിതു ഗൊളളാല്ലോ .. വെത്യസ്തം .. !

Anil cheleri kumaran said...

നല്ല പടങ്ങളാരുന്നു..

the man to walk with said...

ishtaayi

ഹന്‍ല്ലലത്ത് Hanllalath said...

കൊള്ളാം...
നല്ല ഫോട്ടോകള്‍...