Sunday, February 24, 2008

പൊങ്കാല ഓട്ടോറിക്ഷകള്‍

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകള്‍ക്കായി സൌജന്യ ഓട്ടം ഒരുക്കുന്ന തിരുവനന്തപുരത്തെ ഓട്ടോറിക്ഷക്കാര്‍. കനകക്കുന്ന് കൊട്ടാരത്തിനു മുന്നിലെ ദൃശ്യം.
പൊങ്കാല ദിവസം മീറ്ററിലെ പൈസ പോലും വാങ്ങാത്ത ഒരു ഡ്രൈവര്‍ സഹോദരന്‍. വണ്ടിയില്‍ വാഴയും നാളികേരവും ഒക്കെ കെട്ടിത്തൂക്കി കുട്ടപ്പനാക്കിയിരിക്കുന്നു.
ആര്‍ക്കും സംശയം വേണ്ട. യാത്ര സൌജന്യം.
മറ്റൊരു ദൃശ്യം. അങ്ങേയറ്റത്ത് അവര്‍ ഭക്ഷണവും പായസവും ഉണ്ടാക്കുന്നുണ്ട്.

11 comments:

മൂര്‍ത്തി said...

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകള്‍ക്കായി സൌജന്യ ഓട്ടം ഒരുക്കുന്ന തിരുവനന്തപുരത്തെ ഓട്ടോറിക്ഷക്കാരുടെ ചില ചിതങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

മൂര്‍ത്തിയണ്ണാ, ആ മുകളിലത്തെ കമന്റ് ഡിലീറ്റ് ചെയ്ത് കള. അതു പണിയാണ്.

യാരിദ്‌|~|Yarid said...

കണ്ടില്ലെ ആറ്റുകാല്‍‌ പൊങ്കാലയുടെ ദിവസമെങ്കിലും ആട്ടോക്കാറ് സൌജന്യ ഓട്ടം നല്‍‌കുന്നത്. ഇതാണ് നമ്മുടെ സ്വന്തം അനന്തപുരി......!!!!

പിന്നെ മുറ്‌ത്തി സാറെ ആ Malashicage എന്നു പറഞ്ഞൊരുത്തനിട്ടിരിക്കുന്ന കമന്റ ഡിലിറ്റ് ചെയ്തേക്കു. പണി ശരിക്കും കിട്ടും....

അതുല്യ said...

അപ്പടീം സ്ത്രീ സമത്വത്തിനു വേണ്ടി ജീവന്‍ മരണ സമരമാണു. എന്നിട്ട് സ്തീകള്‍ക്ക് വേണ്ടി എല്ലാം പ്രത്യേകവും സൌജന്യവും. I protest.

(അല്ല, അപ്പോഴ് സ്ത്രീയുടെ കൂടെ സൌകര്യത്തിനും, സപ്പോര്‍ട്ടായിട്ടും മറ്റും ഒക്കെ വന്ന അഛന്‍/അനിയന്‍/ചേട്ടന്‍/ഭര്‍ത്താവ്/അമ്മാവന്‍ എന്നിവരൊക്കെ എങ്ങനെ ഇവരുടെ കൂടെ പോവും ചെല്ലാ?)

മൂര്‍ത്തി said...

വാല്‍മീകി, വഴിപോക്കാ നന്ദി..ആ കമന്റിന്റെ ഞാന്‍ ഡിലിറ്റി...

ആട്ടോക്കാര്‍ മൊത്തത്തില്‍ അത്ര മോശം അല്ല എന്നു സൂചിപ്പിക്കാന്‍ കൂടിയായിരുന്നേ ഈ പോസ്റ്റ്..

അതുല്യാ..പൊങ്കാല ദിവസം തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങള്‍ പെണ്ണരശുനാട്. ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ല..:)

മായാവി.. said...

പൊതുവെ തിരോന്തരത്തെ ആട്ടോക്കാരെപ്പറ്റി നല്ല അഫിപ്രായം കേള്ക്കാറില്ല ഇതൊരു നല്ല കാര്യം തന്നെ .എല്ലാ ദിവസവും ഇവര്‍ക്ക്നല്ല രീതിയില്‍ പെരുമാറിയാലെന്താണാവോ? സൌജന്യ ഓട്ടമൊന്നുംവേണ്ട ആളുകളെ പിടിച്ചുപറിക്കതിരുന്നമതി, അതോ ഈ പൊങ്കാലദിനത്തേക്ക് മാത്രമാണ്‌ ആറ്റുകാലമ്മ പ്രസാദിക്കുക എന്ന്‌ ഇവര്‍ കരുതുന്നുവോ? ആരെങ്കിലും ഇവര്ക്ക് നേര്‍വഴികാട്ടേണമെ..

ശ്രീവല്ലഭന്‍. said...

:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതൊരു വല്ല്യ കാര്യമായി കരുതുന്നില്ല. അതുല്യചേചീ പറഞ്ഞതു കാര്യമാണു.

നിരക്ഷരൻ said...

ഇങ്ങനേം ചില കാര്യങ്ങള്‍ തിരോന്തരത്ത് നടക്കുന്നുണ്ടല്ലേ ?

അയ്യോ ആ ആദ്യത്തെ കമന്റ് എന്താണെന്ന് കാണാന്‍ പറ്റീലല്ലോ ? :)

ശ്രീ said...

നല്ലൊരു കാര്യം തന്നെ. ആ ഓട്ടോ സഹോദരന്മാര്‍ക്ക് അഭിവാദനങ്ങള്‍!

ഹരിത് said...

അതുല്യയേയും പ്രിയയേയും ഇനി എന്‍റെ ഓട്ടോയില്‍ കയറ്റത്തില്ല.