Wednesday, May 27, 2009
Sunday, May 10, 2009
മത്സ്യമഹോത്സവ് ‘09
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ २००९ മെയ് ८ മുതല്‍ १३ വരെ നടക്കുന്ന മത്സ്യമഹോത്സവ് ०९ ന്റെ പ്രവേശന കവാടം
വഞ്ചി കേടു കൂടാതെ സൂക്ഷിക്കുവാന്‍ പുരട്ടുന്ന അണ്ടിനെയ്യ്, വല കെട്ടുന്നതിനുപയോഗിക്കുന്ന പടി, വലയ്ക്ക് നിറം കൊടുക്കുന്ന കലശ്ശത്തൊലി, പുളിങ്കുരു പൊടിച്ചത്, പനച്ചിക്കായ മുതലായവ
കോരു വല, കണമ്പ്, ചെമ്മീന്‍ എന്നിവ പിടിക്കുന്നതിനുപയോഗിക്കുന്ന ഗില്‍നെറ്റ്, മത്സ്യം ചന്തയില്‍ കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന കണിയാറകൊട്ട, വീശുവല വിടര്‍ത്തിവെക്കാന്‍ സഹായിക്കുന്ന അരണ, മീന്‍ ഉപ്പിലിട്ടുവെക്കാന്‍ ഉപയോഗിക്കുന്ന വല്ലം എന്നിവ
തൂക്കക്കല്ല്, തോണിയിലെ പായ വലിച്ചു കയറ്റുന്ന ഗോകുലം, വലയില്‍ കുടുങ്ങിയ മത്സ്യം പുറത്ത് പോകാതിരിക്കുവാന്‍ വെള്ളത്തിലടിച്ച് ശബ്ദം ഉണ്ടാക്കുന്നതിനുള്ള ഉണ്ടപെരം എന്നിവ
വഞ്ചിയിലെ വെള്ളം കോരിക്കളയുന്നതിനുള്ള പാള, വഞ്ചി വെള്ളത്തില്‍ ഒഴുകിപ്പോകാതെ നിര്‍ത്തുന്നതിനുള്ള ആങ്കര്‍(കുറ്റിക്കല്ല്), തപ്പിക്കിട്ടുന്ന മീന്‍ ഇടുന്ന തപ്പുകുടം, മുക്കാല്‍/മുക്കുറ്റി തറച്ച് തണ്ട് ഉറപ്പിക്കുന്നതിനുള്ള മതിയം, പാമരം ഉറച്ച് നില്‍ക്കുന്നതിനു വേണ്ടി വഞ്ചിയുടെ ഉള്‍ത്തട്ടില്‍ ഘടിപ്പിക്കുന്ന പൂമച്ചം, വീശിക്കിട്ടുന്ന മീന്‍ ഇട്ടു വെക്കുന്ന പെട്ടിക്കൊട്ട എന്നിവ.
Subscribe to:
Comments (Atom)






