ഒരു കറക്കം കറങ്ങി വരുന്ന വഴിയായിരുന്നു..നോക്കിയപ്പോള്‍ മുന്നില്‍ പോലീസ് ചെക്കിങ്ങ്...
തലയില്‍ ഹെല്‍മെറ്റുണ്ടെങ്കിലും കൈയില്‍ ലൈസന്‍സ് ഇല്ലായിരുന്നു...
കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു നോക്കി...
രക്ഷയില്ലെന്ന് കണ്ടപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വണ്ടി തിരിച്ചുവിട്ടു...
ഒരു സൈഡ് വഴിക്ക് പോയി വേറൊരു റോഡില്‍ ചെന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ചെക്കിങ്ങിനെ മറികടന്ന് അതേ റോഡില്‍ എത്താം എന്ന് കണക്ക് കൂട്ടി കുണ്ടും കുഴിയുമുള്ള റോഡിലൂടെ വണ്ടി വിട്ടു...
അപ്പോഴാണ് ഈ കാഴ്ച കണ്ടത്..ഒരു അലക്കുകാര തെരു....
വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ എന്നത് സോപ്പ് പൊടിയുടെ പരസ്യത്തില്‍ മാത്രമേയുള്ളൂ..ഇവരുടെ ജീവിതത്തില്‍ ഇല്ല..
ആ വെള്ളം കണ്ടപ്പോള്‍ എന്തോ ഒരിത്..ജനങ്ങളുടെ ആരോഗ്യവും സ്വാഹാ തന്നെ..പിന്നെ ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ലെന്ന് പറഞ്ഞ് സമാധാനിക്കാമെന്നു മാത്രം. പത്രത്തീന്നാണോന്ന് അതിനിടയില്‍ ഒരാള്‍ ചോദിച്ചു...ആണെന്നു പറഞ്ഞാലാണോ അല്ലെന്ന് പറഞ്ഞാലാണോ അലക്ക് കിട്ടുക എന്നറിയാത്തതുകൊണ്ട് ഒന്നും മിണ്ടിയില്ല. അവര്‍ക്ക് പണിയുള്ളതുകൊണ്ട് കൂടുതല്‍ ചോദിച്ചുമില്ല.
അറിയാം..... പോലീസ് കഥ നിങ്ങളാരും വിശ്വസിച്ചിട്ടില്ലെന്ന്...
ഇതാ തെളിവ്...
കൈ വിറച്ചത് ചിത്രത്തില്‍ കാണാം..ക്യാമറ കള്ളം പറയില്ലെന്ന് കേട്ടിട്ടില്ലേ? ആ പയ്യനു കൈയ്യില്‍ ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും തലയില്‍ ഹെല്‍മെറ്റ് ഇല്ലായിരുന്നു... :)
ചുറ്റിപ്പറ്റി നിന്ന സമയത്ത് ഫ്രെയിമില്‍ കിട്ടിയത്. ഗംഗാധരേട്ടന്‍ എന്നായിരിക്കാം പുള്ളിയുടെ പേരെന്ന് ഞാന്‍ വെറുതെ ഊഹിച്ചു...
ഊഹം തെറ്റിയിട്ടില്ല അല്ലേ? കുംഭകോണം എന്ന മലയാളം വാക്കും ഈ പൈപ്പ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നു. തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നിയാല്‍ പലതുണ്ട് മെച്ചം. പെറ്റിയില്‍ നിന്ന് രക്ഷപ്പെടാം..ഒരു പോസ്റ്റുമാകും.... :)