Sunday, February 24, 2008

പൊങ്കാല ഓട്ടോറിക്ഷകള്‍

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകള്‍ക്കായി സൌജന്യ ഓട്ടം ഒരുക്കുന്ന തിരുവനന്തപുരത്തെ ഓട്ടോറിക്ഷക്കാര്‍. കനകക്കുന്ന് കൊട്ടാരത്തിനു മുന്നിലെ ദൃശ്യം.
പൊങ്കാല ദിവസം മീറ്ററിലെ പൈസ പോലും വാങ്ങാത്ത ഒരു ഡ്രൈവര്‍ സഹോദരന്‍. വണ്ടിയില്‍ വാഴയും നാളികേരവും ഒക്കെ കെട്ടിത്തൂക്കി കുട്ടപ്പനാക്കിയിരിക്കുന്നു.
ആര്‍ക്കും സംശയം വേണ്ട. യാത്ര സൌജന്യം.
മറ്റൊരു ദൃശ്യം. അങ്ങേയറ്റത്ത് അവര്‍ ഭക്ഷണവും പായസവും ഉണ്ടാക്കുന്നുണ്ട്.

Saturday, February 16, 2008

പാഠം

അവസാനത്തെ മരവും വീഴും വരെ
അവസാനത്തെ മീനും തീരും വരെ
അവസാനത്തെ പുഴയും മരിക്കും വരെ
നമ്മള്‍ മനസ്സിലാക്കുകയില്ല..

നമുക്ക് പണം തിന്ന്‌ ജീവിക്കാനാവില്ലെന്ന്‌...